പുരുഷന്മാരുടെ ഫാഷൻ സങ്കൽപ്പങ്ങളിൽ വലിയ മാറ്റങ്ങളാണ് ഇന്ന് വന്നുകൊണ്ടിരിക്കുന്നത്. അതിൽ പ്രധാനം കാതു കുത്തുന്നതും മൂക്കുത്തി ധരിക്കുന്നതുമെല്ലാം ആൺ സൗന്ദര്യത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു എന്നതാണ്.
എന്നാൽ ഒരു സ്റ്റൈലിന് വേണ്ടി മൂക്ക് കുത്തുമ്പോൾ അണുബാധയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

മൂക്കുകുത്തും മുൻപ്
- കൃത്യമായ ആരോഗ്യ സർട്ടിഫിക്കേഷനുകൾ ഉള്ളയിടത്തു നിന്ന് മാത്രം മൂക്കു കുത്താൻ ശ്രമിക്കുക.
2. മുക്കു കുത്തിയായിടുന്ന ലോഹത്തോട് അലർജിയില്ലെന്ന് ഉറപ്പു വരുത്തുക. കഴിവതും ടൈറ്റാനിയം, സ്വണം പോലുള്ള അലർജിയുണ്ടാക്കാത്ത തരം ലോഹമൂക്കൂത്തി ഉപയോഗിക്കുന്നതാണ് നല്ലത്.
അടുത്തുള്ളൊരാൾക്ക് ഇന്ന ലോഹം അലർജിയുണ്ടാക്കിയില്ല എന്നത് നിങ്ങൾക്കുണ്ടാക്കില്ല എന്നതിനുള്ള ഉറപ്പല്ലെന്ന് ഓർക്കാം.
- മൂക്കുകുത്തി പുറമേ ഉണങ്ങാൻ വലിയ സമയം എടുക്കില്ലെങ്കിലും ഉണ്ടാകുന്ന മുറിവ് പൂർണമായി ഉണങ്ങാൻ ഏതാണ് 4–6 മാസമോ അതിൽ കൂടുതലോ വേണ്ടിവന്നേക്കാം എന്ന ബോധ്യം വേണം.
- കണ്ണട ഉപയോഗിക്കുന്ന ആളാണെങ്കിൽ മൂക്കു കുത്തുമ്പോൾ അതിനനുസരിച്ചുള്ള ഡിസൈനിലുള്ള മൂക്കൂത്തി മുൻകൂട്ടി തീരുമാനിച്ചുറപ്പിക്കാം. ഇതു കൂടാതെ എവിടെ കുത്തണം എന്നും കണ്ണടയുടെ വലിപ്പവും മറ്റും നോക്കി തീരുമാനിക്കാം.

കുത്തി കഴിഞ്ഞും വേണം ശ്രദ്ധ
- ഉപ്പു വെള്ളം കൊണ്ട് ആ ഭാഗം ഇടയ്ക്ക് വൃത്തിയാക്കാം. സ്പിരിറ്റോ വീര്യം കൂടിയ സോപ്പോ അവിടെ തേച്ചിട്ടുള്ള വൃത്തിയാക്കൽ ഒഴിവാക്കുക.
2∙ ഇടയ്ക്കിടെ മൂക്കുത്തി തൊട്ട് നോക്കുന്നതും തിരിക്കുന്നതും ഒഴിവാക്കാം.. കുത്തിയ ഉടനെ തന്നെ വേറെ മൂക്കൂത്തി മാറ്റിയിടാതിരിക്കാം, അണുബാധ വരാതെ നോക്കാം.
3∙ മുറിവുണങ്ങുന്ന സമയത്ത് നീന്തൽ കഴിവതും ഒഴിവാക്കുക. ∙ ഉടുപ്പിടുമ്പോഴും ഊരുമ്പോഴും തല തുവർത്തുമ്പോഴും മുഖം തുടയ്ക്കുമ്പോഴും ഒക്കെ ശ്രദ്ധിക്കുക. ടവൽ തട്ടി മൂക്കൂത്തി ഇളകാതെ നോക്കാം.
4∙ മെയ്ക്കപ്പ്, സൺസ്ക്രീൻ, പൗഡർ മുതലായവ മുറിവുണങ്ങും വരെ മൂക്കിനടുത്തേക്ക് ഇടാതിരിക്കാം.. ∙ കണ്ണടയും മറ്റും എപ്പോഴും മൂക്കുത്തിയിൽ തട്ടി ഇരിക്കാതെ നോക്കാം.
അണുബാധയുടെ ലക്ഷണങ്ങൾ തിരിച്ചറിയാം

കുത്തിയ ഭാഗത്ത് അമിതമായ ചുവപ്പ് നിറം, പഴുപ്പ്, നീർവീക്കം അല്ലെങ്കിൽ നിർത്താതെയുള്ള വേദന എന്നിവ അനുഭവപ്പെടുകയാണെങ്കിൽ അത് അണുബാധയുടെ ലക്ഷണമാകാം.
ഇത്തരം സാഹചര്യത്തിൽ സ്വയം ചികിത്സിക്കാതെ ഒരു ഡോക്ടറെ കാണുന്നതാണ് ഉചിതം.