Health

വെറും 2 ആഴ്ച കൊണ്ട് ബിപി കുറയ്ക്കുമോ? അറിയാം ഡാഷ് ഡയറ്റിന്റെ രഹസ്യം!

ഉയർന്ന രക്തസമ്മർദ്ദം (High Blood Pressure) ഇന്ന് പലരെയും അലട്ടുന്ന പ്രധാന വില്ലനാണ്. എന്നാൽ മരുന്നുകൾക്കൊപ്പം ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ബിപി നിയന്ത്രിച്ചു നിർത്താൻ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നാണ് ഡാഷ് ഡയറ്റ് (DASH Diet). ‘Dietary Approaches to Stop Hypertension’ എന്നതിന്റെ ചുരുക്കെഴുത്താണ് ഡാഷ് ഡയറ്റ്.

എന്താണ് ഡാഷ് ഡയറ്റ്?

നമ്മുടെ daily ഡയറ്റിൽ ഉപ്പിന്റെ (Sodium) അളവ് പരമാവധി കുറച്ച്, രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫൈബർ (നാരുകൾ) എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്ന രീതിയാണിത്.

പ്രധാന പഠനങ്ങൾ പറയുന്നത് എന്ത്?

ഡാഷ് ഡയറ്റ് വെറുമൊരു ഭക്ഷണരീതിയല്ല, മറിച്ച് കൃത്യമായ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട ആരോഗ്യമാർഗ്ഗമാണ്.

തടിയും കൊളസ്ട്രോളും കുറയ്ക്കുന്നു: ബിപി നിയന്ത്രിക്കുന്നതിനൊപ്പം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും ശരീരഭാരം ക്രമീകരിക്കാനും ഇത് സഹായിക്കുന്നു.

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) പഠനം: ഈ ഡയറ്റ് ആരംഭിച്ച് വെറും 2 ആഴ്ചയ്ക്കുള്ളിൽ തന്നെ ആളുകളിൽ രക്തസമ്മർദ്ദം കുറഞ്ഞു തുടങ്ങുന്നതായി പ്രമുഖ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ (NEJM): ഡാഷ് ഡയറ്റിനൊപ്പം ദിവസേനയുള്ള ഉപ്പിന്റെ ഉപയോഗം ഒരു ടീസ്പൂണിൽ താഴെയാക്കിയവരിൽ ഹൃദയാഘാതം (Heart Attack), സ്ട്രോക്ക് (Stroke) എന്നിവയ്ക്കുള്ള സാധ്യത 13% മുതൽ 20% വരെ കുറഞ്ഞതായി ഈ ശാസ്ത്രീയ പഠനം ചൂണ്ടിക്കാണിക്കുന്നു.

കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഉൾപ്പെടുത്തേണ്ടവ:

  • പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ
  • തവിട് കളയാത്ത ധാന്യങ്ങൾ (ഓട്സ്, തവിട്ടരി, ചെറുപയർ)
  • കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ
  • മീൻ, പരിപ്പുവർഗ്ഗങ്ങൾ, നട്സ് (അണ്ടിപ്പരിപ്പ്, ബദാം)

ഒഴിവാക്കേണ്ടവ:

  • ഉപ്പിലിട്ടവ, പപ്പടം, അച്ചാർ
  • വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ
  • പ്രൊസസ്സ് ചെയ്ത പാക്കറ്റ് ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്‌സ്
  • റെഡ് മീറ്റ് (ആടോ, മാടോ ഇറച്ചി)

ഡാഷ് ഡയറ്റ് ചാർട്ട് (ഒറ്റനോട്ടത്തിൽ)

ഭക്ഷണ വിഭാഗംഒരു ദിവസം കഴിക്കേണ്ട അളവ്
ധാന്യങ്ങൾ6 – 8 സെർവിംഗ് (ചോറ്/റൊട്ടി കുറഞ്ഞ അളവിൽ)
പച്ചക്കറികളും പഴങ്ങളും4 – 5 സെർവിംഗ്
കൊഴുപ്പ് കുറഞ്ഞ പാൽ / തൈര്2 – 3 സെർവിംഗ്
ഉപ്പ് (Sodium)പരമാവധി 1 ചെറിയ സ്പൂൺ (2,300 mg)

ബിപി ഗുളിക കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശം കൂടാത മരുന്ന് നിർത്തരുത്. ഡാഷ് ഡയറ്റിനൊപ്പം ദിവസവും 30 മിനിറ്റ് നടക്കുന്നതും ബിപി വേഗത്തിൽ സാധാരണ നിലയിലാക്കാൻ സഹായിക്കും.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top