കഴിക്കുന്ന ഭക്ഷണത്തില്‍ ചിലതിന് അലര്‍ജ്ജിയുണ്ടാകുന്നത് സ്വാഭാവികമാണ് .എന്നാലത് മരണകാരണമാകുമ്പോള്‍ നമുക്ക് ഭയപ്പെടാതെവയ്യ. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ച് അലര്‍ജിയുണ്ടായി യുവതി മരിച്ച സംഭവം പുറത്തു വന്നിരുന്നു. കൊഞ്ച് കഴിച്ചാൽ മരണപ്പെടുമോ.? വിശദീകരിക്കാം.
ഭക്ഷണത്തില്‍ അലര്‍ജിയുണ്ടാകുന്നത് മിക്കവരും നേരിടുന്ന പ്രശ്നമാണ്. എന്നാല്‍ ചില ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി തിരിച്ചറിയാതെ പോയാല്‍ മരണം വരെ സംഭവിക്കാം. ഇത്തരത്തില്‍ കൊഞ്ചും ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്.നേർത്ത സൂചിപ്പിച്ച സ്ത്രീയ്ക്കും അത് തന്നെയാണ് സംഭവിച്ചത്. അലര്‍ജി വഷളായതിന് പിന്നാലെ യുവതിക്ക് ന്യുമോണിയ പിടിപെട്ടിരുന്നു. സമാനരീതിയില്‍ കൊഞ്ച് കഴിച്ചപ്പോള്‍ മുമ്ബും യുവതിക്ക് അലര്‍ജി ഉണ്ടായിട്ടുണ്ടായിരുന്നു.
കൊഞ്ച് അലര്‍ജിയില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്…
കൊഞ്ചില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക പ്രോട്ടീന്റെ സാന്നിധ്യത്തോട് ശരീരം അമിതമായി പ്രതികരിച്ചേക്കും. തുടര്‍ന്ന് ആന്റിബോഡികള്‍, ഹിസ്റ്റാമൈനുകള്‍, ചെമ്മീന്‍ അലര്‍ജി ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാവുന്ന മറ്റ് രാസവസ്തുക്കള്‍ എന്നിവ ഉത്പാദിപ്പിക്കും. ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടാല്‍ ശ്രദ്ധിക്കേണ്ട പ്രധാന കാരണങ്ങള്‍. കൊഞ്ച് അലര്‍ജിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ചൊറിച്ചില്‍. ചര്‍മ്മത്തില്‍ വ്യാപിക്കുന്ന തിണര്‍പ്പുകളില്‍ ചൊറിച്ചില്‍ ഉണ്ടാകാന്‍ കാരണമായേക്കും. കണ്ണ്, വായ, ചര്‍മ്മം എന്നിവിടങ്ങളിലാണ് ചൊറിച്ചില്‍ പ്രധാനമായും അനുഭവപ്പെടുന്നത്.
അറ്റോപിക് ഡെര്‍മറ്റൈറ്റിസ് എന്ന് അറിയപ്പെടുന്ന ത്വക്ക് രോഗാവസ്ഥയാണ് എക്സിമ. വരണ്ട ചര്‍മ്മത്തിന്റെ തവിട്ട്-ചാര നിറത്തില്‍ പാടുകള്‍ കാണപ്പെടും. കൈകള്‍, കാലുകള്‍, കണങ്കാല്‍, കൈത്തണ്ട, നെഞ്ച്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ എന്നിവയിലാണ് പാടുകള്‍ കാണപ്പെടുന്നത്. കൂടാതെ ശരീരത്തില്‍ ദ്രാവകം നിറയുന്ന ചെറിയ മുഴകളും കാണപ്പെടുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും നെഞ്ച് വേദനയുമാണ് മറ്റൊരു പ്രധാന ലക്ഷണം. ശ്വാസം മുട്ടല്‍, ചുമ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
തലകറക്കം, ബോധക്ഷയം എന്നിവയാണ് മറ്റ് പ്രധാന ലക്ഷണങ്ങള്‍. Feeble, fast, thready പൾസ് , hypotension എന്നിവ പ്രധാന ലക്ഷണമാണ്. അലര്‍ജ്ജി തിരിച്ചറിഞ്ഞാല്‍ പിന്നീട് ആ ഭക്ഷണം കഴിക്കാതിരിക്കാനുള്ള വിവേകം കാട്ടണം. കാരണം ജീവനാണല്ലോ മുഖ്യം.
ഈ വിലപ്പെട്ട അറിവ് പൊതുസമൂഹത്തിനായി ഷെയർ ചെയ്യൂ.