Articles

മുട്ട കഴുകി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്?…

മുട്ട വാങ്ങി ഫ്രിഡ്ജില്‍ വെക്കുന്നതിന് മുന്‍പ് നിങ്ങള്‍ കഴുകി വൃത്തിയാക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ക്കുള്ളതാണ് ഈ വീഡിയോ.

മുട്ട കേടുകൂടാതെ, ആരോഗ്യകരമായി എങ്ങനെ സൂക്ഷിക്കാമെന്ന് വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.വീഡിയോ അവസാനം വരെ കാണുക,

കാരണം പ്രധാനപ്പെട്ട ചില ടിപ്പുകള്‍ അവസാനം പറയാനുണ്ട്. അപ്പൊ വിശദീകരിക്കുന്നു ഏത്നിക് ഹെല്‍ത്ത് കോര്‍ട്ട്..

നമ്മള്‍ എല്ലാവരും നല്ല വൃത്തി ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ചിക്കന്‍, മുട്ട പോലുള്ള സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെക്കുന്നതിന് മുന്‍പ് കഴുകി വൃത്തിയാക്കുന്നത് ഒരു ശീലമാണ്.

എന്നാല്‍, മുട്ടയുടെ കാര്യത്തില്‍ ഈ ശീലം അത്ര നല്ലതല്ല. കാരണം ഓരോ മുട്ടത്തോടിനും പുറത്ത് ‘ക്യൂട്ടിക്കിള്‍’ അല്ലെങ്കില്‍ ‘ബ്ലൂം’ എന്ന് വിളിക്കുന്ന ഒരു നേര്‍ത്ത സംരക്ഷണ പാളിയുണ്ട്.

മുട്ടയുടെ തോടിലെ അതിസൂക്ഷ്മമായ സുഷിരങ്ങളിലൂടെ ബാക്ടീരിയകള്‍ മുട്ടയുടെ ഉള്ളിലേക്ക് കടക്കുന്നത് തടയുന്നത് ഈ പ്രകൃതിദത്തമായ കവചമാണ്.?

നമ്മള്‍ മുട്ട വെള്ളത്തില്‍ ഇട്ട് കഴുകുമ്പോള്‍ ഈ സംരക്ഷണ കവചം നഷ്ടപ്പെടും. അതോടെ, അന്തരീക്ഷത്തിലുള്ള, പ്രത്യേകിച്ച് സാല്‍മൊണല്ല പോലുള്ള അപകടകാരികളായ ബാക്ടീരിയകള്‍ മുട്ടയുടെ ഉള്ളിലേക്ക് വളരെ എളുപ്പത്തില്‍ കടന്നുചെല്ലും.

ഇങ്ങനെ കഴുകി ഫ്രിഡ്ജില്‍ വെക്കുമ്പോള്‍, ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്.

അതുകൊണ്ട്, ഇനി മുട്ട വാങ്ങുമ്പോള്‍, ഫ്രിഡ്ജില്‍ വെക്കുന്നതിന് മുന്‍പ് കഴുകാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക.

* മുട്ട സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

1. മുട്ടയില്‍ അഴുക്കോ കാഷ്ടമോ ഉണ്ടെങ്കില്‍, വെള്ളം ഉപയോഗിക്കാതെ ഉണങ്ങിയ ഒരു തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മൃദുവായി തുടച്ചു മാറ്റിയ ശേഷം മാത്രം ഫ്രിഡ്ജില്‍ വെക്കുക.

2. ഫ്രിഡ്ജില്‍ അകത്ത് സൂക്ഷിക്കുക

മിക്ക ഫ്രിഡ്ജുകളിലും മുട്ട വെക്കാനുള്ള ട്രേ ഡോറിലാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഫ്രിഡ്ജ് അടിക്കടി തുറക്കുമ്പോള്‍ ഈ ഭാഗത്തെ താപനിലയില്‍ പെട്ടെന്ന് മാറ്റം വരും. ഇത് മുട്ട പെട്ടെന്ന് കേടാകാന്‍ കാരണമാകും.

അതിനാല്‍, ഫ്രിഡ്ജിന്റെ അകത്തുള്ള തട്ടുകളില്‍ മുട്ട സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം.

3. ശരിയായ രീതിയില്‍ വെക്കുക

മുട്ട ട്രേയില്‍ വെക്കുമ്പോള്‍ എപ്പോഴും അതിന്റെ കൂര്‍ത്ത ഭാഗം താഴേക്കും, വീതിയുള്ള ഭാഗം മുകളിലേക്കും വരുന്ന രീതിയില്‍ വെക്കുക.

4. എടുക്കുമ്പോള്‍ ശ്രദ്ധിക്കുക

ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ഒരിക്കല്‍ പുറത്തെടുത്താല്‍ പിന്നീട് റൂം താപനിലയില്‍ ഏറെ നേരം വെച്ച് വീണ്ടും ഫ്രിഡ്ജില്‍ വെക്കുന്നത് ഒഴിവാക്കണം. കാരണം,

പുറത്തെടുക്കുമ്പോള്‍ മുട്ടയുടെ പുറത്ത് രൂപപ്പെടുന്ന നനവ് ബാക്ടീരിയ ഉള്ളിലേക്ക് കടക്കാന്‍ കാരണമാകും.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top