Articles

ജെംസ് പോലുള്ള കളർ മിഠായികൾ നിങ്ങളുടെ മക്കൾക്ക് കൊടുക്കാറുണ്ടോ.? ഇവ കാൻസർ വരുത്തുമെന്ന് പഠനങ്ങൾ.!

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:

കടകളില്‍ നിന്നും നമ്മുടെ മക്കള്‍ക്ക് വാങ്ങി കൊടുക്കുന്ന പല കളര്‍ മിഠായികളും ക്യാന്‍സറിന് കാരണമാകും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?…

കടകളില്‍ നിന്നും വാങുന്ന എം&എം, ജെംസ് പോലെയുള്ള കളര്‍ മിഠായികളിലെ കളര്‍ കുട്ടികളില്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ഇവയില്‍ കളറിനായി ചേര്‍ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഡൈസ് ആണ് ക്യാന്‍സറിന് കാരണമാകുന്നത്.

എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഡൈസ് ?

ഭക്ഷണം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വേണ്ടി മാത്രം ചേര്‍ക്കുന്ന കളര്‍ ഏജന്റുകള്‍ ആണ് ആര്‍ട്ടിഫിഷ്യല്‍ ഡൈസ്. ഇവ പെട്രോളിയ0 ഉല്‍പ്പന്നങ്ങളില്‍ നിന്നും നിര്‍മിക്കുന്ന രാസവസ്തുക്കളാണ്.

ഭക്ഷണം അട്ട്രാക്റ്റീവ് ആയി തോന്നും എന്നതൊഴിച്ചാല്‍ ഇവയില്‍ നിന്നും യാതൊരു വിധ പോഷക ഗുണങ്ങളും ലഭിക്കുന്നില്ല.

ജെംസ് കവറിലെ മിഠായിലെ ചില നിറങ്ങള്‍ അതായത്, റെഡ്, യെല്ലോ, ബ്ലൂ പോലുള്ള ചില ഡൈകള്‍ മൃഗങ്ങള്‍ക്ക് നല്‍കി നടത്തിയ പഠനത്തില്‍ മൃഗങ്ങള്‍ക്ക് ട്യൂമറുകള്‍ വളരുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

അപ്പോള്‍ ഈ മിഠായികള്‍ കുട്ടികളില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം അല്ലേ ?…

കുട്ടികളില്‍ ഈ കളര്‍ എജെന്റുകള്‍ അല്ലെങ്കില്‍ ഡൈകള്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി കൂടാനുള്ള പ്രധാന കാരണമായി മാറുന്നു.

ഇത് കൂടാതെ അലര്ജി,, ആസ്ത്മ, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും കാരണമാകും.
തുടര്‍ച്ചയായ ഉപയോഗം ക്യാന്‍സറുകളിലും, ട്യൂമറുകളിലും കൊണ്ടെത്തിക്കുന്നു.

ഈ കളറിംഗ് എജെന്റുകള്‍ നമ്മള്‍ വാങ്ങിക്കുന്ന കളര്‍ മിഠായികളില്‍ ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം…??

പാക്കറ്റിന്റെ പുറകിലെ ഇന്‍ഗ്രെഡിയന്റ്്‌സ് ലിസ്റ്റില്‍ അതില്‍ ചേര്‍ത്തിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ കളറുകള്‍ ഏതൊക്കെ എന്ന് കൊടുത്തിട്ടുണ്ടാകും.

അതില്‍ ആര്‍ട്ടിഫിഷ്യല്‍ കളേഴ്‌സ് എന്നോ 102-യെല്ലോ, E129- റെഡ് 40 പോലുള്ള കോഡുകളോ ഉണ്ടോ എന്ന് പരിശോധിക്കുക.

എങ്കില്‍ അവ ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കളറുകള്‍ ആണ് എന്ന് മനസിലാക്കുക.

ഇക്കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം…

‘നോ ആര്‍ട്ടിഫിഷ്യല്‍ കളേഴ്‌സ്’ എന്നോ കളേര്‍ഡ് വിത്ത് നാച്ചുറല്‍ സോഴ്‌സസ്’ എന്നോ ലേബല്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക.

കുട്ടികള്‍ക്ക് മധുരം കൊടുക്കുന്നുണ്ട് എങ്കില്‍ കടയില്‍ നിന്നും വാങ്ങാതെ വീട്ടില്‍ ഉണ്ടാക്കുന്ന പലഹാരങ്ങള്‍ തിരഞ്ഞെടുക്കുക.

ബീറ്റ്റൂട്ട്, മഞ്ഞള്‍, ചീര, ക്യാരറ്റ്, തുടങ്ങിയവയില്‍ നിന്നുമുള്ള നിറങ്ങള്‍ ആരോഗ്യത്തിന് ദോഷകരമല്ലാത്ത പ്രകൃതിദത്തമായ നിറങ്ങളാണ് .

പല രാജ്യങ്ങളിലും ഇത്തരം ആര്‍ട്ടിഫിഷ്യല്‍ കളേഴ്‌സ് ചേര്‍ത്ത മിഠായികള്‍ നിരോധിച്ചിട്ടുണ്ട്. ഇതില്‍ നിന്നും എങ്ങനെ കുട്ടികളെ രക്ഷപ്പെടുത്താം എന്ന് നമ്മള്‍ തന്നെ മുന്‍കൈ എടുത്ത് ചിന്തിക്കണം.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top