Articles

ബണ്‍ മസ്‌കയും ഇറാനി ചായയും ഇഷ്ടമാണോ. ? എങ്കിൽ സൂക്ഷിക്കുക ഇവർ ആളു കുഴപ്പക്കാരനോ ?..

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:

കേരളത്തിലെ ഭക്ഷണപ്രേമികള്‍ക്കിടയിലെ പുതിയ ട്രെന്‍ഡിങ്ങ് ഐറ്റമാണ് ബണ്‍ മസ്‌കയും ഒപ്പം ആവി പറക്കുന്ന ഇറാനി ചായയും.

മുംബൈയിലെയും ഹൈദരാബാദിലെയും ഇറാനി കഫേകളിലെ ഒരു ക്ലാസിക് വിഭവമായിരുന്ന ഈ കോംബോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ കേരളക്കരയും കീഴടക്കിയിരിക്കുകയാണ്.

ട്രെന്‍ഡിനപ്പുറം ഈ വിഭവം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കൂടി അറിയണം..വിശദീകരിക്കുന്നു എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട്….

മൃദുലമായ, അല്പം മധുരമുള്ള ഒരു ബണ്ണിനെ നടുവേ പിളര്‍ന്ന്, അതിനുള്ളില്‍ ഉരുകിയ വെണ്ണ പുരട്ടുന്നു. ചിലയിടങ്ങളില്‍ വെണ്ണയോടൊപ്പം മില്‍ക്ക് മെയ്ഡ്/കണ്ടന്‍സ്ഡ് മില്‍ക്ക് അല്ലെങ്കില്‍ അല്പം പഞ്ചസാരയും ചേര്‍ത്ത് പുരട്ടാറുണ്ട്.

ഈ ബണ്‍ ചെറുതായി ചൂടാക്കിയാണ് സാധാരണയായി വിളമ്പുന്നത്. ചൂടാക്കാതെയും കഴിക്കാന്‍ സാധിക്കും. ഇതിനോടൊപ്പം കോംബോ ആയി സാധാരണ ചായയേക്കാള്‍ കട്ടിയുള്ളതും മസാല ചേര്‍ത്തതുമാണ് ഇറാനി ചായയുമാണ് എല്ലാവരും കഴിക്കുന്നത്.

ചൂടുള്ള, മസാല രുചിയുള്ള ക്രീമി ആയ ഇറാനി ചായയും, നനഞ്ഞ, മധുരമുള്ള വെണ്ണ പുരട്ടിയ ബണ്‍ മസ്‌ക്കയും ചേരുമ്പോള്‍ ഉണ്ടാകുന്ന രുചിയുടെ കോമ്പിനേഷന്‍ അടിപൊളി തന്നെയാണ്. ബണ്‍ ചായയില്‍ മുക്കിക്കഴിക്കുന്നതാണ് ഇതിന്റെ രീതി.

എന്നാല്‍ ട്രെന്‍ഡിങ് എന്നതിനപ്പുറം ഈ കോംബോ ആരോഗ്യകരമാണോ എന്നത് കൂടി നിങ്ങള്‍ ചിന്തിക്കണം. ബണ്‍ മസ്‌കയും ഇറാനി ചായയും ഒരു ലഘുഭക്ഷണം മാത്രമാണ്. അല്ലാതെ ആരോഗ്യപരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഇവയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല.

ബണ്‍ മസ്‌ക്കയില്‍ വലിയ അളവില്‍ വെണ്ണയും ബണ്ണില്‍ മൈദയും മധുരവുമാണ് അടങ്ങിയിരിക്കുന്നത്. ഇറാനി ചായയില്‍ ചേര്‍ക്കുന്ന പഞ്ചസാരയും കലോറി കൂട്ടുന്നു.

ബണ്‍ മസ്‌കയും ഇറാനി ചായയും ഒരുമിച്ച് കഴിക്കുമ്പോള്‍, നമ്മുടെ ശരീരത്തിലേക്ക് പ്രധാനമായും എത്തുന്നത് അമിതമായ കാര്‍ബോഹൈഡ്രേറ്റ്‌സ്, പൂരിത കൊഴുപ്പ്, പഞ്ചസാര എന്നിവയാണ്.

ഇവയൊന്നും ആരോഗ്യത്തിന് നല്ലതായ സാധനങ്ങള്‍ അല്ല.

ഇതൊക്കെ കേട്ട് ഇനി ബണ്‍ മസ്‌ക വേണ്ടെന്ന് വെക്കുകയൊന്നും വേണ്ട, അമിതമാവാതെ നോക്കിയാല്‍ മതി.

ഇനി ബണ്‍ മസ്‌കയില്‍ ആരോഗ്യകരമായ ചില മാറ്റങ്ങള്‍ വരുത്തിയാലും മതിയാകും. വെളുത്ത ബസ്സിന് പകരം മള്‍ട്ടിഗ്രെയ്ന്‍ ബണ്‍ ഉപയോഗിക്കുക.

വെണ്ണയുടെ അളവ് കുറയ്ക്കുകയോ, പകരം കുറഞ്ഞ അളവില്‍ നട് ബട്ടര്‍ ഉപയോഗിക്കുകയോ ചെയ്യാം. വളരെ കുറഞ്ഞ അളവില്‍, വല്ലപ്പോഴുമൊരിക്കല്‍ മാത്രം കഴിക്കുക.

ഇറാനി ചായയ്ക്ക് പകരം പഞ്ചസാര ചേര്‍ക്കാത്ത സാധാരണ മസാല ചായയോ, കട്ടിയുള്ള പാല്‍ അഴിവാക്കി ലൈറ്റ് മില്‍ക്ക് ഉപയോഗിച്ച് തയ്യാറാക്കിയ ചായയോ കുടിക്കുക.

ഇത്തരത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ട്രെന്‍ഡിനൊപ്പം ഉള്ള ബണ്‍ മസ്‌ക്ക ഇടയ്‌ക്കൊക്കെ കഴിക്കാന്‍ പേടിക്കണ്ട കാര്യമില്ല.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top