Articles

നിങ്ങൾ ടൂത്ത് ബ്രഷ് ടോയിലറ്റില്‍ സൂക്ഷിക്കാറുണ്ടോ ? എത്ര മാസം കൂടുമ്പോൾ ആണ് ടൂത്ത് ബ്രഷ്മാറ്റുന്നത് ?  ടൂത്ത് ബ്രഷ് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ? 

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:

ഒരു കാരണവശാലും ടൂത്ത്‌ ബ്രഷ് ടോയ്‌ലെറ്റിനുള്ളിൽ സൂക്ഷിക്കരുത്. ക്ലോസറ്റില്‍ ഓരോ തവണ ഫ്‌ളഷ് ചെയ്യുമ്പോഴും ബാക്ടീരിയകള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും.

അതിനാല്‍ ബ്രഷ് ബാത്ത് റൂമില്‍ സൂക്ഷിക്കുമ്പോള്‍ ബാക്ടീരിയകള്‍ ബ്രഷിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ പരമാവധി മൂന്ന് മാസം മാത്രം ഉപയോഗിക്കാന്‍ പാടുള്ളു എന്ന് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അണുക്കള്‍ ധാരാളം അടിഞ്ഞു കൂടുന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ടൂത്ത് ബ്രഷുകള്‍ കേടായിത്തുടങ്ങും. ടൂത്ത് ബ്രഷില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളില്‍

ഇ-കോളി ബാക്ടീരിയ ഉള്‍പ്പെടെ സ്‌കിന്‍ അലര്‍ജ്ജി, ഡയറിയ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളും ഉള്‍പ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ പ്രാവശ്യവും നാം ബ്രഷ് ചെയ്യുമ്പോള്‍ ഈ ബാക്ടീരിയകള്‍ നമ്മുടെ വായില്‍

പ്രവേശിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദരും ഗവേഷകരും വ്യക്തമാക്കുന്നത്.ആരോഗ്യമുള്ള പല്ലും ആരോഗ്യമുള്ള ശരീരവും നമുക്ക് അത്യവശ്യമാണ്.

ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ നമുക്ക് ശ്രെദ്ധിക്കേണ്ടതുണ്ട്.

*  രണ്ടു ബ്രഷുകള്‍ ഒന്നിച്ച് സൂക്ഷിക്കരുത്

വായിലുള്ള കോടിക്കണക്കിന് ബാക്ടീരിയള്‍ ടൂത്ത് ബ്രഷുകളില്‍ പറ്റിപ്പിടിച്ചുണ്ടാകും എന്ന് നേരത്തെ പറഞ്ഞല്ലോ. ഇത്തരത്തിലുള്ള രണ്ടു ബ്രഷുകള്‍ തമ്മില്‍ അടുത്തടുത്ത് വെച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ.

തൊട്ടടുത്തിരിക്കുന്ന രണ്ടു ബ്രഷുകള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ രോഗാണുക്കള്‍ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതു കൊണ്ട് അടുത്തടുത്ത് രണ്ട് ബ്രഷുകള്‍ വെക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

പല വീടുകളിലും ബ്രഷ് തൂക്കിയിടുന്ന സ്റ്റാന്‍ഡുകളില്‍ ഒരുപാട് ബ്രഷുകള്‍ കാണു. എന്നാല്‍ ഇതത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇത്തരത്തില്‍ തൂക്കിയിടുമ്പോള്‍ ബ്ലഷിന് അടപ്പോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉപയോഗിച്ച് മൂടി വെക്കാന്‍ ശ്രദ്ധിക്കുക.

ഉപയോഗത്തിന് ശേഷം ബ്രഷ് കഴുകി നന്നായി വെള്ളം കുടഞ്ഞ ശേഷം മാത്രം ഹോള്‍ഡറിലോ കപ്പിലോ വെക്കാന്‍ ശ്രമിക്കുക.

ഒരിക്കലും പരന്ന പ്രതലത്തില്‍ ബ്രഷ് സൂക്ഷിക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ വെള്ളം ഉള്ളില്‍ ഇറങ്ങി ആ ഈര്‍പ്പത്തില്‍ അണുക്കള്‍ വളരാനുള്ള സാധ്യത വര്‍ധിക്കും.

ആരോഗ്യമുള്ള പല്ലും ആരോഗ്യമുള്ള ശരീരവും നമുക്ക് അത്യവശ്യമാണ്. പുഞ്ചിരിക്കുമ്പോള്‍ മോണ കാട്ടി ചിരിക്കാന്‍ ഇട വരാതെ പല്ലുകള്‍ പുറത്ത് കാട്ടി ചിരിക്കാന്‍ ഇത്തരത്തിലുള്ള ആരോഗ്യ സംരക്ഷണവും നമുക്ക് അത്യാവശ്യമാണ്.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top