ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം ഏറെ പ്രധാനമാണ്.
ഏറെ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഉന്‍മേഷം നിലനിര്‍ത്താനാകുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ എന്തു സംഭവിക്കും ?..വിശദീകരിക്കുന്നു എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട്…
പ്രഭാത ഭക്ഷണം ഒരുകാരണവശാലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൂടാതെ ശരീരവണ്ണവും ഭാരവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും പ്രഭാത ഭക്ഷണം കഴിക്കണം.

- രാവിലത്തെ വ്യായാമം വെറുതെയാകും
ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനമാണ് വ്യായാമം. മിക്കവരും ശരീര ഭാരവും വണ്ണവും കുറയ്ക്കുന്നതിനായി രാവിലെ വ്യായാമം ചെയ്യും. അതിനൊപ്പം പ്രഭാത ഭക്ഷണം ഒഴിവാക്കുകയും ചെയ്യും.
എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കിക്കൊണ്ട്, വ്യായാമം മാത്രം ചെയ്തതുകൊണ്ടു ഒരു കാര്യവുമില്ല എന്നറിയുക.

- എപ്പോഴും വിശപ്പ്
രാവിലെ ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടുക സ്വാഭാവികമാണ്. കൂടാതെ എപ്പോഴും വിശക്കുന്നതായി തോന്നുകയും ചെയ്യും.
രാവിലെ കഴിക്കാതെ ഉച്ചയ്ക്കും രാത്രിയിലും കഴിച്ചാല്‍ പോലും ഇടയ്ക്കിടെ ഈ വിശപ്പ് നിങ്ങളെ അലട്ടും.

- ദിവസം മുഴുവന്‍ മന്ദത അനുഭവപ്പെടും
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ ദിവസം മുഴുവന്‍ മന്ദത പിടികൂടും. ചെയ്യുന്ന കാര്യങ്ങളിലൊക്കെ, അത് ജോലിയായാലും മറ്റ് എന്തായാലും, ഒരു വേഗക്കുറവ് അനുഭവപ്പെടും.
- ശരിയല്ലാത്ത ഉച്ചഭക്ഷണ ശീലം
പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായും ഉച്ചയാകുമ്പോള്‍ നല്ല വിശപ്പും ക്ഷീണവും ആര്‍ത്തിയും അനുഭവപ്പെടും.

- വണ്ണവും ഭാരവും ഒട്ടും കുറയില്ല
ചിലര്‍ ശരീര ഭാരവും വണ്ണവും കുറയ്ക്കാന്‍ വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കും. എന്നാല്‍ രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക വഴി, ശരീര വണ്ണവും ഭാരവും ഒട്ടും കുറയില്ല.
ഉച്ചയ്ക്കും രാത്രിയിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ് ശരീര ഭാരവും വണ്ണവും കുറയുന്നതിനെയോ കൂടുന്നതിനെയോ സ്വാധീനിക്കുന്നത്.
- നന്നായി ഉറങ്ങാന്‍ സാധിക്കില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുവഴി, ഒരു ദിവസത്തെ ആഹാരക്രമത്തില്‍ മൊത്തം മാറ്റമുണ്ടാകുന്നു.
ഉച്ചയ്ക്കും രാത്രിയിലുമൊക്കെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകാരണം ഉറക്കത്തെ കാര്യമായി അത് ബാധിക്കും. ഉറക്കസമയത്തില്‍ രണ്ടുമണിക്കൂറോളം കുറവ് ഉണ്ടാകും.
ജോലിക്കു പോകുന്ന തിരക്കിലോ, പഠിക്കാന്‍ പോകുന്ന തിരക്കിലോ ഒക്കെ രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് ഇന്നൊരു ശീലമായി മാറിയിട്ടുണ്ട്.
എത്രയൊക്കെ തിരക്കാണെങ്കിലും ഒരിക്കലും രാവിലത്തെ ഭക്ഷണം ഒഴിവാക്കാതിരിക്കുക. കുട്ടികളിലും ഇതൊരു ശീലമാക്കി മാറ്റുക.