ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:
ചർമ്മത്തിലെ കോശങ്ങൾ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതിൽ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് വിഭജിക്കുന്ന കോശങ്ങൾ.
വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങൾ 10-30 ദിവസങ്ങൾ കൊണ്ട് ത്വക്കിലെ വിവിധ പാളികളിലൂടെ വളരെ പതുക്കെ സഞ്ചരിച്ച് ചർമോപരിതലത്തിൽ എത്തി കൊഴിഞ്ഞു പോകുന്നു.
സോറിയാസിസിൽ വെറും 3-4 ദിവസം കൊണ്ട് പുതിയ കോശങ്ങൾ ചർമ്മപ്രതലത്തിൽ എത്തി കട്ടി കൂടുന്നു. ഇത് വെള്ള നിറത്തിൽ ഇളകുന്ന ശൽകങ്ങളായി കാണാൻ സാധിക്കുന്നു.

കൃത്യമായ കാരണങ്ങൾ ഒന്നും തന്നെ ഈ രോഗത്തിന് പറയുന്നില്ല എന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. എങ്കിലും ചില ഘടകങ്ങൾ ഈ രോഗത്തെ സ്വാധീനിക്കുന്നതായി കാണാം.
ജനിതക ഘടകങ്ങൾ ∙ പാരിസ്ഥിതിക ഘടകങ്ങൾ ∙ അണുബാധ ∙ കൃത്രിമ മരുന്നുകൾ ∙ മാനസിക സംഘർഷം ∙ പരിക്കുകൾ / ക്ഷതം ∙ പുകവലി ∙ മദ്യപാനം ∙ സൂര്യപ്രകാശം ∙ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വരുന്ന വ്യതിയാനം

ജനിതക ഘടകങ്ങൾ അനൂകൂലമായ ഒരു വ്യക്തി മേല്പറഞ്ഞ പാരിസ്ഥിതിക ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ രോഗപ്രതിരോധ പ്രക്രിയയിൽ താളപിഴകൾ ഉണ്ടാകുന്നു.
ഇതു മൂലം ത്വക്കിലെ കോശവിഭജനം ഏറുകയും പൊഴിഞ്ഞു പോകൽ മന്ദഗതിയിലാവുകയും ചെയ്യുന്നു. തൽഫലമായി ചർമ്മപ്രതലത്തിൽ കോശങ്ങൾ അടിഞ്ഞു കൂടി ശൽക്കങ്ങൾ രൂപപ്പെടുന്നു.
ഒപ്പം വെളുത്ത രക്താണുക്കൾ ത്വക്കിലെത്തി തടിച്ച പാടുകൾ ഉണ്ടാകുന്നു. ത്വക്കിലെ രക്തക്കുഴലുകൾ വികസിക്കുന്നത് ഈ പാടുകൾക്ക് ചുവപ്പ് നിറം നൽകുന്നു.
ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒരു ത്വക് രോഗവിദഗ്ദന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
ചില സന്ദർഭങ്ങളിൽ മാത്രം സ്കിൻ ബയോപ്സി, വിവിധ രക്തപരിശോധനകൾ മുതലായവ ആവശ്യമായി വന്നേക്കാം.

ലക്ഷണങ്ങൾ യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്. വിവിധ തരത്തിൽ സോറിയാസിസ് പ്രകടമാകാം ∙
ക്രോണിക് പ്ലാക് സോറിയാസിസ് ∙ അക്യൂട്ട് ഗട്ടേറ്റ് സോറിയാസിസ് . എരിത്രോഡെർമിക് സോറിയാസിസ് ∙ പസ്റ്റുലാർ സോറിയാസിസ് ∙ ഇൻവേഴ്സ് സോറിയാസിസ്
ഇനി സോറിയാസിസ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ ചർമ്മത്തിൽ ക്ഷതമേൽകാതിരിക്കാൻ ശ്രദ്ധിക്കുക. ∙ കൂടെക്കൂടെയുള്ള ഉരയലുകൾ ഒഴിവാക്കുക. ചൊറിഞ്ഞ് ഇളക്കാൻ ശ്രമിക്കരുത്.
∙ ചർമ്മം വരണ്ടു പോകാതെ സൂക്ഷിക്കാനായി ഔഷധയുക്തമായ എണ്ണ ഉപയോഗിക്കാം.
∙ അണുബാധകൾ ഉണ്ടായാൽ ചികിത്സ തേടുക ∙
.പുകവലി, മദ്യപാനം ഒഴിവാക്കുക
∙ മാനസിക സമ്മർദ്ദം നിയന്ത്രണ വിധേയമാക്കുക ∙
.വെയിലേൽക്കുമ്പോൾ അസുഖം കൂടുന്നതായി കണ്ടാൽ കൂടുതൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക ∙ ഡോക്ടർ നിർദേശിച്ച രീതിയിൽ ചികിത്സ തുടരുക.