Health

2 മിനിറ്റിൽ എത്ര ഉയർന്ന രക്തസമ്മർദ്ദവും കുറയ്ക്കാം: ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ.!!

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ.

കാര്യമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നതുകൊണ്ട് ഇതിനെ ‘നിശബ്ദനായ കൊലയാളി’ എന്ന് വിളിക്കുന്നു.

ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങൾ എന്നിങ്ങനെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ് ഉയർന്ന രക്തസമ്മർദം.

മരുന്നുകൾ കഴിക്കുന്നതിനൊപ്പം തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും രക്തസമ്മർദം നിയന്ത്രിക്കാൻ അത്യന്താപേക്ഷിതമാണ്.

വെറും രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് സ്വാഭാവികമായി രക്തസമ്മർദം കുറയ്ക്കാനുള്ള ഒരു എളുപ്പവഴി പങ്കുവെച്ചിരിക്കുകയാണ് കാർഡിയോളജിസ്റ്റായ ഡോ.സഞ്ജയ് ഭോജ്‌രാജ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ഫലപ്രദമായ മാർഗം വിവരിച്ചത്.

നമ്മുടെ ശ്വസനഗതി നിയന്ത്രിക്കുന്നതിലൂടെ രക്തസമ്മർദ്ദത്തെ പെട്ടെന്ന് സാധാരണ നിലയിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇതിനായി എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്.

4 സെക്കൻഡ് നേരം മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് എടുക്കുക. അതിനുശേഷം 6 മുതൽ 8 സെക്കൻഡ് വരെ സമയം എടുത്ത് ശ്വാസം സാവധാനം പുറത്തേക്ക് വിടുക. ഇത് തുടർച്ചയായി 2 മിനിറ്റ് നേരം ആവർത്തിക്കുക.

ശ്വാസം പുറത്തേക്ക് വിടുന്ന സമയം വർധിപ്പിക്കുന്നത് നമ്മുടെ ശരീരത്തിലെ വാഗൽ ടോൺ കൂട്ടുകയും നാഡീവ്യൂഹത്തിന്റെ സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു.

ഇത് രക്തക്കുഴലുകളുടെ പ്രതിരോധം കുറയ്ക്കാനും അതുവഴി സിസ്റ്റോളിക് ബ്ലഡ് പ്രഷർപെട്ടെന്ന് താഴാനും സഹായിക്കും.

പഠനങ്ങൾ പ്രകാരം, ഇത്തരത്തിൽ ദീർഘനേരം ശ്വാസം വിടുന്ന വ്യായാമം കൃത്യമായി പരിശീലിക്കുന്നത് സിസ്റ്റോളിക് മർദ്ദത്തിൽ 5 മുതൽ 10 mmHg വരെ കുറവുണ്ടാക്കാൻ സഹായിക്കും.

ഇത് ചില മരുന്നുകൾ നൽകുന്ന ഫലത്തിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രക്തസമ്മർദം എന്നത് കേവലം ഉപ്പിന്റെ ഉപയോഗം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ലെന്നും, മാനസിക സമ്മർദം, ഉറക്കമില്ലായ്മ, അമിതവണ്ണം എന്നിവയുമായി ഇതിന് അടുത്ത ബന്ധമുണ്ടെന്നും ഡോക്ടർ ഓർമ്മിപ്പിക്കുന്നു.

ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ ഒരു പരിധിവരെ ഉയർന്ന രക്തസമ്മർദത്തെ നിയന്ത്രിക്കാം. ഉപ്പിന്റെ അളവ് കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, ദിവസവും കുറഞ്ഞത് 30 മിനിറ്റ് നടത്തം ശീലമാക്കുക, ശരീരഭാരം നിയന്ത്രിക്കുക.

ഭക്ഷണക്രമം പോലെ തന്നെ പ്രധാനമാണ് ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനുള്ള ശാരീരിക വ്യായാമങ്ങൾ.

പതിവായുള്ള വ്യായാമം ഹൃദയത്തെ കൂടുതൽ ശക്തമാക്കുകയും കുറഞ്ഞ പരിശ്രമത്തിൽ കൂടുതൽ രക്തം പമ്പ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് രക്തധമനികളിലെ സമ്മർദം കുറയ്ക്കും.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top