Beauty

ഇടുപ്പിലെ കൊഴുപ്പകറ്റി വയറൊതുങ്ങാന്‍ തേനിനൊപ്പം 3 ചേരുവകള്‍ മാത്രം മതി.!!

ഇടുപ്പിലെ കൊഴുപ്പകറ്റി വയറൊതുങ്ങാന്‍ തേൻ എപ്രകാരം ആണ് കഴിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.

ഇതേക്കുറിച്ചുള്ള വീഡിയോ താഴെ കാണുക

1. ശരീരഭാരം കുറയ്ക്കാന്‍ തേനും കറുവപ്പട്ടയും

ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി തേനും കറുവപ്പട്ടയും ഉപയോഗിക്കാവുന്നതാണ്.

ഇത് ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ദിവസവും അല്‍പം ഗ്രീന്‍ ടീ എടുത്ത് അതില്‍ അര ടീസ്പൂണ്‍ കറുവപ്പട്ടപൊടിച്ചതും അതിലേക്ക് അല്‍പം തേനും മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്.

ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

കൂടാതെ ഇടുപ്പിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

2. ശരീരഭാരം കുറയ്ക്കാന്‍ തേനും നാരങ്ങയും

എല്ലാ ദിവസവും രാവിലെ അര ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ അര ടീസ്പൂണ്‍ തേനും അര നാരങ്ങാനീരും ചേര്‍ത്ത് കുടിക്കാം.

ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും അവയവങ്ങളെ സജീവമാക്കാനും സഹായിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത അനുഭവപ്പെടും.

ദിവസം മുഴുവന്‍ ഈ പാനീയം കുടിക്കാം. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

3. ശരീരഭാരം കുറയ്ക്കാന്‍ തേനും വെളുത്തുള്ളിയും

തേനും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതവും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.

ഇത് കൊളസ്‌ട്രോള്‍ പോലുള്ള ജീവിത ശൈലി രോഗങ്ങളേയും പ്രതിരോധിക്കുന്നു. മാത്രമല്ല ശരീരത്തില്‍ നിന്ന് ടോക്‌സിന്‍ പുറന്തള്ളുന്നതിനും സഹായിക്കുന്നു.

ഇത് നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

കൂടാതെ ഇവ രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിനും മികച്ചതാണ്.

* തേന്‍ എപ്രകാരം ഉപയോഗിക്കാം ?

തേന്‍ എപ്രകാരം ശരീരത്തിന് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് വേണ്ടി ചായയില്‍ പഞ്ചസാരയ്ക്ക പകരം തേന്‍ ഉപയോഗിക്കാവുന്നതാണ്.

അത് മാത്രമല്ല ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഒരു സ്പൂണ്‍ തേന്‍ സ്ഥിരമായി കഴിക്കുന്നതും അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.  

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top