Current Issues

അകാരണമായി വയർ വീർക്കുന്നു, കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സ തേടി 25കാരി, നീക്കം ചെയ്തത് 23 കിലോ ഭാരമുള്ള മുഴ.!

യുവതിയുടെ വയറില്‍ നിന്ന് ഭീമന്‍ മുഴ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്.

25 വയസ്സുകാരിയായ യുവതിയുടെ ശരീരത്തില്‍ നിന്ന് 23 കിലോ ഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്യുകയായിരുന്നു.

ഇതിന് 45 സെന്റീ മീറ്റര്‍ നീളവും വീതിയുമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് മണിക്കൂറോളം നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്.

അകാരണമായി വയര്‍ വീര്‍ത്തതിനെ തുടര്‍ന്നാണ് യുവതി ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അസ്വാഭാവിക വളര്‍ച്ച കണ്ടെത്തി.

പിന്നീട് ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ഇതിന് നേതൃത്വം നല്‍കിയ സംഘത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അഭിനന്ദിച്ചു.

മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ ഗൈനക്കോളജി വിഭാഗം പ്രൊഫ. ഡോ മോളി സാം, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിദ്ദീഖ്, ഡോ. എമില്‍ ജോസ്, ഡോ. തസ്‌നിം മുഹമ്മദ്, ഡോ. ലക്ഷ്മി വി. നായര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top