Articles

80 ൽനിന്ന് 65 ലേക്ക്. മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ഗ്രേസ് ആന്റണി ഭാരംകുറച്ചത് ഈ രീതിയിൽ.!

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് ഗ്രേസ് ആന്റണി.

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. സിമി മോൾ എന്ന കഥാപാത്രത്തെയാണ് ‘കുമ്പളങ്ങി നൈറ്റ്‌സിൽ ഗ്രേസ് അവതരിപ്പിച്ചിരിക്കുന്നത്.

അഭിനയരംഗത്ത് മാത്രമല്ല ഒരു സംവിധാന രംഗത്തും ഗ്രേസ് കഴിവുതെളിയിച്ചിട്ടുണ്ട്. ഗ്രേസ് സംവിധാനം ചെയ്‌ത ‘ ക്-നോളജ്’ എന്ന ഹൃസ്വചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

അടുത്തിടെ തന്റെ ശരീര ഭാരം കുറയ്ക്കൽ യാത്രയെക്കുറിച്ച് ഗ്രേസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എട്ടുമാസം കൊണ്ട് 15 കിലോയോളമാണ് ഗ്രേസ് കുറച്ചത്.

80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നിശബ്ദമായ പോരാട്ടങ്ങൾ, കരഞ്ഞ ദിവസങ്ങൾ, എന്നെത്തന്നെ സംശയിച്ച ദിവസങ്ങൾ,

എനിക്കിത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് ചോദ്യം ചെയ്ത ദിവസങ്ങൾ. ഇതെല്ലാം നിറഞ്ഞതായിരുന്നു ഈ യാത്രയെന്ന് ഗ്രേസ് പറയുന്നു.

തന്റെ രൂപമാറ്റത്തിന് പരിശീലകൻ അലി ഷിഫാസിനാണ് ഗ്രേസ് നന്ദി പറഞ്ഞിരിക്കുന്നത്. ”ആ പോരാട്ടങ്ങൾക്കും ചെറിയ വിജയങ്ങൾക്കും ഇടയിൽ എവിടെയോ വെച്ച്… എനിക്കില്ലെന്ന് ഞാൻ കരുതിയ ഒരു ശക്തി ഞാൻ കണ്ടെത്തി.

ആത്മവിശ്വാസം തകരുമ്പോഴും തോൽക്കാൻ മനസ്സില്ലാത്ത ആ പെൺകുട്ടിയെ ഞാൻ തിരികെ കണ്ടെത്തി. എന്റെ പരിശീലകന് നന്ദി, എന്നെ നയിച്ചതിന്.”

നിങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ, മുന്നോട്ട് പോവുക. ഒരു ദിവസം, നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാക്കും, നിങ്ങൾ ഒഴുക്കിയ ഓരോ കണ്ണീരും, ഓരോ സംശയവും, ഓരോ പരിശ്രമവും വിലപ്പെട്ടതായിരുന്നുവെന്ന് ഗ്രേസ് പറഞ്ഞു.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top