Articles

വയസിനേക്കാൾ പ്രായം തോന്നാറുണ്ടോ.? എങ്കിൽ ഇതാ പ്രായം കുറയ്ക്കാന്‍ പൊക്കിളില്‍ നെയ്യ് പുരട്ടൂ.!

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:

കേള്‍ക്കുമ്പോള്‍ മണ്ടത്തരമായി തോന്നുമെങ്കിലും വയറില്‍ പൊക്കിള്‍ ഭാഗത്ത് നെയ്യ് പുരട്ടുന്നത് ഒരു ആയുര്‍വേദ പൊടിക്കൈയാണ്.

ആയുര്‍വേദത്തില്‍ പലമരുന്നുകള്‍ ഉണ്ടാക്കാനും നെയ്യ് ഉപയോഗിക്കാറുണ്ട്. നിരവധി പോഷക ഗുണങ്ങളുള്ള ഉത്പന്നം കൂടിയാണിത്.

എന്നാല്‍ പൊക്കിള്‍ ഭാഗത്ത് നെയ്യ് പുരട്ടിയതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?

ഇതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയുന്നതിന് മുന്‍പ് ഇത് എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അറിഞ്ഞിരിക്കണം.

ഒരു സ്ത്രീ ഒരു ഗര്‍ഭിണിയായിരിക്കുമ്പോള്‍, ഗർഭസ്ഥ ശിശുവിന് എല്ലാ പോഷണവും ലഭിക്കുന്നത് കുഞ്ഞിന്റെ നാഭിയുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്ലാസന്റ വഴിയാണ്.

അങ്ങനെയാണ് കുഞ്ഞിന് പോഷണം ലഭിക്കുകയും വളര്‍ച്ചയുണ്ടാകുകയും ചെയ്യുന്നത്. അങ്ങനെ നെയ്യ് നിങ്ങളുടെ പൊക്കിളില്‍ പുരട്ടുമ്പോള്‍ അതിന്റെ പോഷകങ്ങൾ സമാനമായ രീതിയിൽ നിങ്ങളുടെ ശരീരത്തിലേക്ക് പ്രവേശിക്കും.

ചർമ്മത്തിന് തിളക്കം

നിങ്ങളുടെ പൊക്കിൾ ഭാഗത്ത് നെയ്യ് പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കും. രാത്രിയിൽ പതിവായി ഇത് ചെയ്യുക. ഇത് നിങ്ങളുടെ ചർമ്മത്തെ വളരെക്കാലം തിളക്കമുള്ളതാക്കി നിലനിര്‍ത്തും.

ഇത് മുഖക്കുരു കുറയ്ക്കാനും സഹായിക്കും, ചര്‍മ്മത്തിലുള്ള പാടുകൾ നീക്കം ചെയ്യുകയും ഘടന മെച്ചപ്പെടുത്തുകയും ചെയ്യും.

മുടികൊഴിച്ചില്‍ കുറയ്ക്കും

മുടി പൊട്ടുന്നതുമായ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് സഹായിക്കും. മാത്രമല്ല, മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കാണം നെയ്യ് പുരട്ടുന്നതിലൂടെ സാധിക്കും.

സന്ധി വേദനയ്ക്ക് ആശ്വാസം

സന്ധി വേദനയ്ക്ക് ആയുർവേദത്തില്‍ നിരവധി പരിഹാരങ്ങളാണുള്ളത്. അവയിൽ മിക്കതിലും എണ്ണയോ നെയ്യോ ഉൾപ്പെടുന്നു. ഇത്തരത്തില്‍ നെയ്യ് പുരട്ടുന്നതിലൂടെ സന്ധിവേദനയ്ക്ക് ആശ്വാസം ലഭിക്കും.

വയറുവേദനയ്ക്കും മലബന്ധത്തിനും പരിഹാരം

നിരവധിയാളുകള്‍ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് മലബന്ധം. എന്നാല്‍ ഇത്തരത്തില്‍ നെയ്യ് എല്ലാ ദിവസവും പുരട്ടിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പരിഹാരം കാണാന്‍ സാധിക്കും, വയറു വേദന കുറയ്ക്കാനും ഇത് സഹായിക്കും.

ആർത്തവ വേദനയ്ക്ക് ആശ്വാസം

ആര്‍ത്തവ സമയത്ത് പലര്‍ക്കും അസഹനീയമായ വയറുവേദന അനുഭവപ്പെടാറുണ്ട്. പൊക്കിളില്‍ നെയ്യ് പുരട്ടുന്നതിലൂടെ ഇതിന് പരിഹാരം കാണാന്‍ സാധിക്കും.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top