Health

കാലാവധി കഴിഞ്ഞ കോ.ണ്ടം ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?

ലോകമെമ്പാടുമുള്ള ഏറ്റവും പ്രചാരമുള്ള ഗർഭനിരോധന മാർഗ്ഗങ്ങളിലൊന്നാണ് കോ.ണ്ടം. എന്നിരുന്നാലും, അവയുടെ ഫലപ്രാപ്തി കാലഹരണ തീയതികളും സ്റ്റോറേജ് സാഹചര്യങ്ങളും ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ?. ഇത്തരത്തിൽ പലരിലും ഉണ്ടാകാവുന്ന ചില ചോദ്യത്തിനുള്ള മറുപടിയാണ് ഈ വീഡിയോ. വീഡിയോ കാണുക:

മറ്റേതു ഉത്പന്നത്തെയും പോലെ കോ.ണ്ടത്തിനും പരിമിതമായ കാലാവധിയുണ്ട്. “നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ് എക്‌സ്‌പെയറി ഡേറ്റ്. കാലക്രമേണ, ലാറ്റക്സ് അല്ലെങ്കിൽ പോളിയുറീൻ മെറ്റീരിയൽ ദുർബലമാവുകയും വഴക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് പൊട്ടിപ്പോകാനുള്ള സാധ്യത വർധിപ്പിക്കുന്നു,” പിഎസ്ആർഐ ആശുപത്രിയിലെ യൂറോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. പ്രശാന്ത് ജെയിൻ പറഞ്ഞു.

കാലാവധി കഴിഞ്ഞ കോ.ണ്ടം ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?

കാലാവധി കഴിഞ്ഞ കോ.ണ്ടത്തിൽ കണ്ണിൽ കാണാൻ കഴിയാത്തത്ര ചെറിയ വിള്ളലുകൾ ഉണ്ടാകാം. അവ പുറമേ നന്നായി കാണപ്പെട്ടാലും സുരക്ഷിതമായിരിക്കില്ല. “ഈ ചെറിയ തുളകൾ ബീജത്തെയോ പകർച്ചവ്യാധികളായ രോഗാണുക്കളെയോ ശരീരത്തിലേക്ക് കടക്കാൻ അനുവദിക്കും.

അത് ഗർഭധാരണത്തിനും ശാരീരിക ബന്ധപ്പെടലിലും പകരുന്ന അണുബാധകൾക്കും നേരിട്ടുള്ള അപകടസാധ്യത വർധിപ്പിക്കുന്നു. അതിനാൽ കാലാവധി കഴിഞ്ഞ കോ.ണ്ടം ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല,” അദ്ദേഹം പറഞ്ഞു.

ഇനി ശാരീരിക ബന്ധപ്പെടലിൽ  പകരുന്ന അണുബാധകളിൽ നിന്നും ഗർഭധാരണത്തിൽ നിന്നും സംരക്ഷിക്കുന്നുണ്ടോ?

കാലാവധി കഴിഞ്ഞ കോ.ണ്ടം ഗർഭധാരണത്തിനും ബന്ധപ്പെടലിലും പകരുന്ന അണുബാധകൾക്കും എതിരെ കുറഞ്ഞ സംരക്ഷണം മാത്രമേ നൽകുന്നുള്ളൂ. എത്ര കേടുകൂടാതെ തോന്നിയാലും അത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. ചുരുക്കത്തിൽ, എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ കോ.ണ്ടം ഗർഭധാരണത്തിൽ നിന്നും ഇണചേരലിൽ നിന്നും  പകരുന്ന അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നില്ല.

ഇനി മറ്റൊരു സംശയമാണ് പ്രിന്റ് ചെയ്ത തീയതിക്ക് മുമ്പുതന്നെ കോ.ണ്ടം കാലഹരണപ്പെടുമോ?

കോ.ണ്ടം ചിലപ്പോൾ പ്രിന്റ് ചെയ്ത തീയതിക്ക് മുമ്പുതന്നെ കാലഹരണപ്പെടും എന്നതാണ് ഒരു അത്ഭുതകരമായ വസ്തുതയെന്ന് ഡോ.ജെയിൻ പറയുന്നു. വാലറ്റുകൾ, പഴ്‌സുകൾ, ഗ്ലൗവ് കമ്പാർട്ടുമെന്റുകൾ അല്ലെങ്കിൽ കാർ ഡാഷ്‌ബോർഡുകൾ എന്നിവ കോ.ണ്ടം സൂക്ഷിക്കാൻ ഏറ്റവും മോശം സ്ഥലങ്ങളാണ്.

ചൂട്, ഘർഷണം, സൂര്യപ്രകാശം എന്നിവയെല്ലാം ലാറ്റക്‌സിനെ നശിപ്പിക്കുന്നു. മാസങ്ങളോളം നിങ്ങളുടെ വാലറ്റിൽ ഒരു കോ.ണ്ടം കൊണ്ടുനടക്കുന്നത് അതിന്റെ ലേബൽ ചെയ്തിരിക്കുന്ന കാലാവധി കഴിയുന്നതിന് വളരെ മുമ്പുതന്നെ അത് മോശമാകാൻ ഇടയാക്കും. അതിനാൽ, അവ എങ്ങനെ സൂക്ഷിക്കുന്നുവെന്നതും പ്രധാനമാണ്.

കോ.ണ്ടം സൂക്ഷിക്കാനുള്ള ശരിയായ മാർഗം എന്താണ്?

“സൂര്യപ്രകാശത്തിൽ നിന്നും മൂർച്ചയുള്ള വസ്തുക്കളിൽ നിന്നും മാറ്റി തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. കിടക്കയ്ക്ക് അടുത്തുള്ള ഡ്രോയറോ കാബിനറ്റോ അനുയോജ്യമാണ്. വാലറ്റുകളിലോ പോക്കറ്റുകളിലോ ദീർഘനേരം സൂക്ഷിക്കുന്നത് ഒഴിവാക്കുക,” ഡോ. ജെയിൻ നിർദേശിച്ചു.

കാലാവധി കഴിഞ്ഞതിന് ശേഷം എന്തെങ്കിലും ഗ്രേസ് പിരീഡ് ഉണ്ടോ?

ചില ആളുകൾ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞാലും കുറച്ച് ദിവസങ്ങളോ ആഴ്ചകളോ കോ.ണ്ടം ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഇപ്പോഴും കരുതുന്നു. ഇത് അപകടകരമായ ഒരു തെറ്റിദ്ധാരണയാണെന്ന് ഡോ. ജെയിൻ മുന്നറിയിപ്പ് നൽകി.

“ഒരു കോ.ണ്ടത്തിന്റെ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞാൽ, അത് നല്ലതെന്ന പോലെ കാണപ്പെടുകയും അനുഭവപ്പെടുകയും ചെയ്താൽ പോലും അത് സുരക്ഷിതമല്ലെന്ന് മനസിലാക്കണം. അതിനാൽ, എക്‌സ്‌പെയറി ഡേറ്റ് കുറച്ച് കഴിഞ്ഞതേയുള്ളൂവെന്ന് കരുതി അവ ഉപയോഗിക്കുന്നത് അനാവശ്യമായ അപകടസാധ്യതകൾ കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top