Articles

തലവേദനയുള്ളപ്പോള്‍ ബാം വാരി പുരട്ടാറുണ്ടോ..? ബാം തലവേദന മാറ്റുമോ..? 

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:

തലവേദന കൊണ്ട് പൊറുതി മുട്ടുന്നവരെ നമ്മള്‍ കാണാറുണ്ട്. തലവേദന പൊതുവെ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. പല കാരണങ്ങള്‍ക്കൊണ്ടും ഇതുണ്ടാവാം.

ഉറക്കക്കുറവോ കാലാവസ്ഥയോ ഭക്ഷണമോ ടെന്‍ഷനോ ഇങ്ങനെ എന്തെങ്കിലും മതി സാധാരണ ഗതിയില്‍ തലവേദന വരാന്‍.

മാത്രമല്ല, കണ്ണിനു പ്രശ്‌നമുണ്ടെങ്കിലും തലവേദന വരാവുന്നതാണ്. അതുപോലെ വെള്ളത്തിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞു പോയാലും നല്ല തലവേദന വരാറുണ്ട്.

അങ്ങനെ ഏതുസമയവും നമ്മുടെ കൂടെയുള്ള ഈ വേദനയെ അവഗണിച്ചു വിടാനും പറ്റില്ല. മറ്റു വല്ല ആരോഗ്യപ്രശ്‌നവുമാണെങ്കില്‍ തിരിച്ചറിയുകയുമില്ല. തലവേദന എന്നു പറയുമ്പോള്‍ തന്നെ ആദ്യം ഉപയോഗിക്കുന്നത് ബാമുകളായിരിക്കും.

ഇന്നാണെങ്കില്‍ വിപണിയില്‍ പല തരത്തിലുള്ള ബാമുകളും ലഭ്യമാണ്. എല്ലാം തലവേദനയെ ചെറുക്കുമെന്ന പേരിലുള്ളവയാണ്. പലര്‍ക്കും ഇതിന്റെ സാന്നിധ്യവും ഗന്ധവും ആശ്വാസം നല്‍കുകയും ചെയ്യും.

നിരവധി പേരുടെ കൈയില്‍ ഇന്നു ബാം കാണാറുണ്ട്. തലവേദന ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്കെ ബാം കൈയില്‍ കരുതുന്ന നിരവധിയാളുകളും ഉണ്ട്.

എന്നാല്‍ ഇങ്ങനെ ബാം വാരിപ്പുരട്ടുന്നതു കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? ശരിക്കും ബാമുകള്‍ തലവേദനയെ മാറ്റുന്നുണ്ടോ? ഇത് നമ്മുടെ മാനസികമായ ആശ്വാസമല്ലേ?

ഒന്നു സ്വയം ഓര്‍ത്തു നോക്കൂ.. ആശയക്കുഴപ്പത്തിലാകുന്നില്ലേ.? ഏതുതരം തലവേദനക്കും ബാം പരിഹാരമാവില്ല. അതായത് സൈനസൈറ്റിസ് ഉള്ളൊരാള്‍ക്ക് സാധാരണയായി കണ്ടുവരുന്ന രോഗമാണ് മൂക്കൊലിപ്പ്, ശ്വസിക്കുമ്പോഴുള്ള ബുദ്ധിമുട്ട്, തലവേദന, മുഖമാകെ വേദന തുടങ്ങിയവ.

ഇത്തരം തലവേദനയ്ക്കു കാരണം സൈനസ് ഗ്രന്ഥികളിലുണ്ടാവുന്ന അണുബാധയോ അനുബന്ധ പ്രശ്‌നങ്ങളോ ആയിരിക്കാം. അതുകൊണ്ട് കൃത്യമായ ചികിത്സയാണ് വേണ്ടത്.

ഇനി മൈഗ്രെയ്ന്‍ ഉള്ളവരുണ്ട്. തല തല്ലിപ്പൊളിക്കുന്ന വേദനയാണെന്നു പറയും. ഈ അവസ്ഥ തലച്ചോറിന്റെയും തലയോട്ടിയുടെയും ഇടയിലുള്ള നാഡീവ്യൂഹത്തിനുണ്ടാകുന്ന വീക്കം മൂലമാണ് വേദനയുണ്ടാകുന്നത്.

ഇത്തരക്കാര്‍ക്ക് ശബ്ദമോ പ്രകാശമോ ഗന്ധമോ ഒക്കെ കഠിനമാക്കാന്‍ സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ലഭ്യമാണെങ്കിലും പൂര്‍ണമായും ഭേദമാവണമെങ്കില്‍ ഡോക്ടറെ സമീപിക്കുക തന്നെയാണ് വേണ്ടത്.

പനിപോലുള്ള അസുഖങ്ങള്‍ വരുമ്പോഴും പകര്‍ച്ചവ്യാധികളുടെ ലക്ഷണമായും തലവേദനയുണ്ടാവാം.

അതുകൊണ്ട് തന്നെ വിട്ടുമാറാത്ത തലവേദനയുണ്ടെങ്കില്‍ ചിക്തസ വൈകാതെ തേടുക. മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്തുക.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top