Articles

ഒരു സ്പൂൺ തേയിലപ്പൊടി മതി കെമിക്കലില്ലാതെ ഡൈ തയ്യാറാക്കാം.

അകാല നര വെല്ലുവിളി ആകുന്നുണ്ടോ.? ഇനി വിഷമിക്കേണ്ട ഈ പൊടികൈ ഒന്ന് പരിക്ഷിക്കൂ.

പ്രായമാകുമ്പോൾ തലമുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അകാലനര പലരേയും അലട്ടുന്ന പ്രശ്നമാണ്.

20കളിലും 30കളിലും ഇത്തരത്തിൽ മുടി നരയ്ക്കുന്നതതിന് ഹോർമോണൽ വ്യതിയാനം, ഭക്ഷണശീലം, കാലാവസ്ഥ എന്നിവയൊക്കെ കാരണമായേക്കാം. ഇത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാം.

മുടിക്ക് നിറം നൽകുന്ന പിഗ്മെൻ്റുകളുടെ കുറവ് പരിഹരിക്കാൻ ഡൈ ചെയ്യുക എന്നതാണ് പലരും മുന്നിൽ കാണുന്ന പരിഹാരം.

ഇതിനായി കടയിൽ നിന്നും പായ്ക്കറ്റി ഡൈകൾ വാങ്ങിക്കൂട്ടുന്നു. എന്നാൽ തലമുടിക്ക് നാച്യുറൽ ഗ്ലോ നൽകാൻ ധാരാളം കെമിക്കലുകളും അതിൽ ചേർത്തിട്ടുണ്ടാകാം. ഇത് മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണ്.

ഇത്തരം ഉത്പന്നങ്ങൾക്കു പകരം സ്വയം ചെയ്യാവുന്ന നാച്യുറൽ പ്രതിവിധികൾ പരീക്ഷിക്കൂ.

ചേരുവകൾ

  • തേയിലപ്പൊടി
  • മൈലാഞ്ചി ഇല
  • കടുക്
  • വെള്ളം

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ കടുക് ചേർത്തു വറുക്കാം. ഇതിലേയ്ക്ക് ലഭ്യമെങ്കിൽ കറിവേപ്പിലയും ചേർക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം.

തണുത്ത് കഴിഞ്ഞ് നന്നായി പൊടിച്ചെടുക്കാം. മറ്റൊരു പാനിൽ തേയില വെള്ളം തിളപ്പിച്ചെടുക്കാം. പൊടിയിലേയ്ക്ക് ഹെന്നപൗഡർ ചേർത്ത് കുറച്ച് തേയില വെള്ളവും ഒഴിച്ചിളക്കി യോജിപ്പിക്കാം.

തേയില വെള്ളത്തിനു പകരം വെളിച്ചെണ്ണയോ കറ്റാർവാഴജെല്ലോ ലഭ്യത അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട രീതി

എണ്ണ മയമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിക്കാം. തയ്യാറാക്കിയ മിശ്രിതം വിരലകുളോ ബ്രെഷോ ഉപയോഗിച്ച് പുരട്ടാം.

30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കരുത്.

ഇങ്ങനെ ആഴ്ചയിൽ ഒരു തവണ ഇത് ഉപയോഗിച്ചു നോക്കൂ.

ഗുണങ്ങൾ അറിയാം

അകാല നര അകറ്റാൻ ഗുണപ്രദമായ ചേരുവകളാണ് ഇത് തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.
മുടിയുടെ നിറം വർധിപ്പിക്കുന്നു.

താരൻ, ചൊറിച്ചിൽ, വീക്കം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കും.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top