Articles

സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങൾ നീക്കാൻ ഈ വഴികൾ നോക്കൂ.! 

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:

സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങളും കറുപ്പു നിറവും പലരെയും മാനസികമായി ബാധിക്കാറുണ്ട്. ചിലർ മാസത്തിലൊരിക്കലോ മറ്റു ചിലർ രണ്ടാഴ്ച കൂടുമ്പോഴോ സ്വകാര്യ ഭാഗങ്ങളിലെ രോമം കളയാറുണ്ട്.

ഷേവിങ്ങിലൂടെയും വാക്സിങ്ങിലൂടെയുമാണ് പലരും രോമങ്ങൾ നീക്കം ചെയ്യുന്നത്. എന്നാൽ, സ്വകാര്യഭാഗത്തെ രോമങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല രീതിയെക്കുറിച്ച്

പറയുകയാണ് കോഴിക്കോട് എഫ്ജെഎഫ് ലക്ഷ്യൂറിയ മെഡിക്കൽ ഏസ്തറ്റിക്സ് ഹോസ്പിറ്റലിലെ കോസ്മറ്റിക് ഗൈനക്കോളജിസ്റ്റ് ഡോ.ജിത വിനീത.

സ്വകാര്യഭാഗത്തെ രോമം കളയാനായി വാക്സിങ് അല്ലെങ്കിൽ ഷേവിങ് ആയിരിക്കും ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്നത്. ഇവ രണ്ടും സ്വകാര്യ ഭാഗങ്ങളിൽ കറുപ്പു

നിറത്തിന് കാരണമാകുമെന്ന് ഡോ.ജിത പറഞ്ഞു. ഷേവ് ചെയ്യുമ്പോൾ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോമം കളയാനുള്ള എറ്റവും നല്ല രീതി ലേസർ ചികിത്സയാണ്.

അത് കുറച്ച് ചെലവേറിയതാണ്, കുറച്ച് സെഷനുകളും ആവശ്യമാണ്. 4-5 സെഷനുകൾ ചെയ്യേണ്ടി വരും. ലേസർ ഹെയർ റിഡക്ഷൻ ചെയ്യുമ്പോൾ സ്വകാര്യ ഭാഗങ്ങളിലെ പിഗ്മെന്റേഷൻ മാറും, പിന്നെ അതൊരു സ്ഥിരമായ പരിഹാരമാണ്.

രോമം പിന്നെ തിരിച്ചുവരില്ല. അത് ചെയ്യേണ്ടാത്തവർക്ക് ട്രിമ്മിങ് നല്ലൊരു ഓപ്ഷനാണെന്ന് അവർ അഭിപ്രായപ്പെട്ടു.

സ്വകാര്യ ഭാഗത്തെ കറുപ്പു നിറത്തിന്റെ പ്രധാന കാരണങ്ങളെക്കുറിച്ചും ഡോ.ജിത പറഞ്ഞു. പിസിഒഡി, ഫംഗൽ അണുബാധ, ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക

തുടങ്ങിയവയൊക്കെ കറുപ്പുനിറത്തിന് കാരണമാകാറുണ്ട്. പിസിഒഡിയുള്ളവർക്ക് അതുസംബന്ധമായ ചികിത്സയും ഫംഗൽ അണുബാധയുള്ളവർക്ക് അത് കുറയാനുള്ള ചികിത്സയും ചെയ്യാറുണ്ട്.

പൊതുവേ കറുപ്പുനിറം മാറ്റാനായി ലേസർ ചികിത്സയാണ് ചെയ്യുന്നതെന്ന് ഡോ.ജിത വ്യക്തമാക്കി.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top