Articles

ഉണർന്ന ഉടൻ ഒരു കപ്പ് കാപ്പി നിർബന്ധം: സണ്ണി ലിയോണിന്റെ ഫിറ്റ്നസ് രഹസ്യം വെളുപ്പെടുത്തി നടി.!

ബോളിവുഡിൽ തിളങ്ങുന്ന താരമാണ് സണ്ണി ലിയോൺ. 3 മക്കളുടെ അമ്മയായ താരം 44 വയസിലും തന്റെ സൗന്ദര്യവും ആരോഗ്യവും ഏറെ ശ്രെദ്ധിക്കുന്നുണ്ട്.

തന്റെ കരിയർ യാത്രയെക്കുറിച്ചും, ഫിറ്റ്‌നസ് രഹസ്യങ്ങളെക്കുറിച്ചും, ഡൽഹിയിൽ ആരംഭിച്ച പുതിയ സംരംഭമായ കോക്ടെയ്ൽ തിയേറ്ററിനെക്കുറിച്ചും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു.

സിനിമാ രംഗത്തെ തന്റെ 15 വർഷത്തെ യാത്രയെക്കുറിച്ച് സണ്ണി ലിയോൺ പറയുന്നത് അത്ഭുതകരമായ ഒരു അനുഭവമായിരുന്നു എന്നാണ്.

“അഭിനയവും വിനോദവും മുതൽ സ്വന്തമായി ബിസിനസുകൾ കെട്ടിപ്പടുക്കുന്നതുവരെ നിരവധി കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്.

എന്റെ യാത്ര പല ദിശകളിലേക്കായിരുന്നു. കോസ്മെറ്റിക്സ് ബ്രാൻഡ് സ്റ്റാർസ്‌ട്രക്ക്, ചിക്ക ലൊക്ക എന്ന റസ്റ്ററന്റ്, ഇപ്പോൾ പോഷൻസ് എന്നിങ്ങനെ ഓരോ ചുവടുവയ്പ്പും ഒരു പഠനാനുഭവമായിരുന്നു, ഇതുവരെ എത്തിച്ചേർന്നതിൽ ഞാൻ നന്ദിയുള്ളവളാണ്,” അവർ പറഞ്ഞു.

രാവിലെ എഴുന്നേറ്റാൽ സണ്ണി ആദ്യം ചെയ്യുന്നത് മക്കളെ കാണുന്നതാണ്. അതാണ് തന്റെ ദിവസത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം.

അതിന് ശേഷം ഒരു കപ്പ് കാപ്പി നിർബന്ധമാണ്. യാത്ര ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങൾ മാലിദ്വീപാണ് അല്ലെങ്കിൽ ദുബായ് . “രണ്ടിടത്തും എനിക്ക് വീട്ടിലിരിക്കുന്ന ഒരു അനുഭവം കിട്ടാറുണ്ട്,” സണ്ണി പറഞ്ഞു.

ഡയറ്റും ഫിറ്റ്‌നസ് രഹസ്യങ്ങളും

ഒരു നടി എന്ന നിലയിൽ ഫിറ്റ്‌നസ് നിലനിർത്തുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ, നടി പറഞ്ഞത് ഇതാണ്, “ഇപ്പോൾ എന്റെ ദിനചര്യയിൽ ബോക്സിങ്, ഹൈ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ് ക്ലാസുകൾ, ഓട്ടം, വൃത്തിയുള്ള ഭക്ഷണം എന്നിവ ഉൾപ്പെടുന്നു.

എന്റെ ഷെഫ് ഉണ്ടാക്കുന്ന കുറഞ്ഞ കാലറിയുള്ള, എന്നാൽ രുചികരമായ ഭക്ഷണങ്ങളാണ് ഞാൻ കഴിക്കുന്നത്.

ഇത് അൽപ്പം കർശനമാണെങ്കിലും, എനിക്ക് കൂടുതൽ ഊർജം ലഭിക്കുന്നു, അതാണ് പ്രധാനം. മിക്ക ദിവസങ്ങളിലും ഞാൻ ഒരേ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്.

എങ്കിലും, ബാലൻസിൽ ഞാൻ വിശ്വസിക്കുന്നു. വല്ലപ്പോഴും എനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ ഞാൻ തീർച്ചയായും കഴിക്കും.”

ഒരേ സമയം ഇത്രയധികം കാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ചോദിച്ചാൽ സണ്ണി ചിരിച്ചുകൊണ്ട് പറയും:

“നിങ്ങൾക്ക് മറ്റ് വഴികളില്ലെങ്കിൽ, നിങ്ങൾ അത് ചെയ്യും. അത് വളരെ ലളിതമാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മുഴുകി ഇരിക്കുന്നത് എനിക്ക് പ്രചോദനവും ഊർജവും നൽകുന്നു.”

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top