Health

പക്ഷാഘാത സാധ്യത കൂടുതലുള്ള രക്ത ഗ്രൂപ്പ് തിരിച്ചറിയാം

stroke creating blood groups

പക്ഷാഘാത സാധ്യത കൂടുതലുള്ള രക്ത ഗ്രൂപ്പ്. തിരിച്ചറിയാം .!

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:

എ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ളവര്‍ക്ക്‌ മറ്റ്‌ രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച്‌ പക്ഷാഘാത സാധ്യത അധികമാണെന്ന്‌ പഠനത്തില്‍ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ്‌ മേരിലാന്‍ഡ്‌ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഗവേഷകരാണ്‌ ഇത്‌ സംബന്ധിച്ച പഠനം നടത്തിയത്‌.

60 വയസ്സിന്‌ താഴെയുള്ള 17,000 പക്ഷാഘാത രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ 48 ജനിതക പഠനങ്ങളുടെ മെറ്റാ ഡേറ്റ വിശകലനത്തിലൂടെയാണ്‌ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്‌. എ രക്തഗ്രൂപ്പുള്ളവര്‍ക്ക്‌ 60 വയസ്സിന്‌ മുന്‍പ്‌ തന്നെ പക്ഷാഘാതം വരാനുള്ള സാധ്യത 16 ശതമാനം അധികമാണെന്ന്‌ ഗവേഷകര്‍ പറയുന്നു.

അതേ സമയം ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക്‌ ഇത്തരത്തില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്നും പഠനഫലം പറയുന്നു.

ഒ ഗ്രൂപ്പ്‌ അല്ലാത്ത രക്തഗ്രൂപ്പുള്ളവരില്‍ വോണ്‍ വില്ലബ്രാന്‍ഡ്‌ ഫാക്ടര്‍, ഫാക്ടര്‍ എട്ട്‌ എന്നിങ്ങനെയുള്ള ചില തരം പ്രോട്ടീനുകളുടെ തോത്‌ അധികമായിരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. രക്തത്തെ കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകളാണ്‌ ഇത്‌. ഇവയുടെ അളവ്‌ കൂടുന്നത്‌ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കാമെന്ന്‌ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതിന്‌ ജനിതകപരമായ കാരണങ്ങള്‍ കൂടിയുണ്ടാകാമെന്നും കരുതപ്പെടുന്നു. എന്ന്‌ വച്ച്‌ എ രക്തഗ്രൂപ്പില്‍പ്പെട്ട എല്ലാവര്‍ക്കും ചെറുപ്പത്തില്‍ തന്നെ പക്ഷാഘാതം വരുമെന്ന്‌ ഇതിനര്‍ത്ഥമില്ലെന്നും ജീവിതശൈലി, ചുറ്റുപാടുകള്‍, മറ്റ്‌ അപകട ഘടകങ്ങള്‍ എന്നിവ വലിയ പങ്ക്‌ വഹിക്കാമെന്നും റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലിയുടെ ചരിത്രം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന പ്രമേഹം, അമിതവണ്ണം, അലസമായ ജീവിതശൈലി, കുടുംബത്തില്‍ ഹൃദ്രോഗ, പക്ഷാഘാത ചരിത്രം എന്നിവയുള്ളവര്‍ പക്ഷാഘാത സാധ്യത കരുതിയിരിക്കേണ്ടതും ആവശ്യത്തിന്‌ മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്‌.

നിത്യവുമുള്ള വ്യായാമം, പ്രമേഹത്തിന്റെയും കൊളസ്‌ട്രോളിന്റെയും ഭാരത്തിന്റെയും നിയന്ത്രണം, ലീന്‍ പ്രോട്ടീനുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവ ചേര്‍ന്ന ആരോഗ്യകരമായ ഭക്ഷണക്രമം, പുകവലി ഉപേക്ഷിക്കല്‍, ഇടയ്‌ക്കിടെയുള്ള രക്തസമ്മര്‍ദം അടക്കമുള്ള ആരോഗ്യ പരിശോധനകള്‍ എന്നിവയെല്ലാം പക്ഷാഘാത നിയന്ത്രണത്തില്‍ സഹായകമാണ്‌.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top