Articles

സ്ക്രീൻ ടൈം കുറയ്ക്കാനുള്ള പേരന്റിങ്ങ് ടിപ്സുമായി സച്ചിൻ തെണ്ടുൽക്കർ.!!

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:

മാതാപിതാക്കൾക്ക് എപ്പോഴും കുട്ടികൾ ഫോണിൽ കളിക്കുന്നുവെന്ന  പരാതിയാണല്ലേ?? 

കുട്ടികളുടെ അമിതമായ സ്ക്രീൻ ഉപയോഗം എങ്ങനെ നിയന്ത്രിക്കാമെന്നാണ് പല മാതാപിതാക്കളും തലപുകയ്ച്ച് ആലോചിക്കുന്നത്. ഇപ്പോഴിതാ, സ്ക്രീൻ ടൈം കുറയ്ക്കാനുള്ള പേരെന്റ്റിംഗ് ടിപ്പുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ.

അവ എന്താണെന്നറിയാം.. വിശദീകരിക്കുന്നു ഏത്‌നിക് ഹെൽത്ത് കോർട്ട്..

ഭൂരിഭാഗം സമയവും കളിസ്ഥലങ്ങളിൽ ചെലവഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ചെറിയ ദൂരങ്ങളിലേക്ക് ബൈക്കിലോ കാറിലോ പോകുന്നതിന് പകരം അവരെ നടക്കാൻ ശീലിപ്പിക്കുക.

അമിതമായ സ്ക്രീൻ ടൈം ഒഴിവാക്കി ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റി വയ്പ്പിക്കണമെന്നും സച്ചിൻ പറയുന്നു. 

ഒരു വ്യക്തി സന്തോഷവാനായിരിക്കാനുള്ള ഏറ്റവും പ്രധാന ഘടകം ആരോഗ്യമാണ്. സന്തോഷകരമായ ജീവിതം നയിക്കുന്നതിനുള്ള അടിത്തറ അതാണ്.

കായിക വിനോദങ്ങളും ശാരീരിക വ്യായാമങ്ങളും ഒരാൾക്ക് ആരോഗ്യവാനും സന്തോഷവാനും ആയിരിക്കാൻ സഹായിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

* ഇനി ഇവ കൂടാതെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മനസിലാക്കാം 

1. കുട്ടികൾ എപ്പോഴും മാതാപിതാക്കളെ അനുകരിക്കുന്നവരാണ്. അതിനാൽ, നിങ്ങളുടെ ഫോൺ, ടിവി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

2. ഭക്ഷണം കഴിക്കുന്ന സമയത്തും, കിടപ്പുമുറിയിലും, കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കുന്ന സമയങ്ങളിലും സ്‌ക്രീനുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

3. ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുൻപ് സ്‌ക്രീനുകൾ ഓഫ് ചെയ്യുക.

4. കുട്ടികൾക്ക് ഒരു ദിവസം എത്ര സമയം സ്‌ക്രീൻ ഉപയോഗിക്കാം എന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കുക. ഉദാഹരണത്തിന്, 2 മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂർ എന്ന രീതിയിൽ.

5. അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കാൻ നൽകുക, ചെറിയ കുട്ടികൾക്ക് വായിച്ചുകൊടുക്കുക.

ഇത്തരം കാര്യങ്ങൾ കുട്ടികളുമായി ചർച്ച ചെയ്ത്, അവർക്ക് മനസ്സിലാകുന്ന രീതിയിൽ മാത്രം നടപ്പിലാക്കുക.

സ്‌ക്രീൻ ടൈം ഒറ്റയടിക്ക് കുറയ്ക്കുന്നത് കുട്ടികളിൽ വാശിക്കും സമ്മർദ്ദത്തിനും കാരണമാകും. അതിനാൽ, പതുക്കെ പതുക്കെ സമയം കൊണ്ടുവരാൻ ശ്രദ്ധിക്കുക. 

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top