Articles

“ബൈപോളാർ” രോഗത്തോട് പൊരുതി: ‘റിവഞ്ച് ഓഫ് ദ നേഡ്‌സ്’ താരം റോബർട്ട് കാരഡീൻ ജീവനൊടുക്കി.!

റിവഞ്ച് ഓഫ് ദ നേഡ്സ്’ (1984) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ (71) അന്തരിച്ചു.

20 വർഷത്തോളം ബൈപോളാർ രോഗത്തോട് പൊരുതിയാണ് ഇദ്ദേഹം ജീവനൊടുക്കിയത്.

നാൽപ്പതിലേറെ വർഷം ടെലിവിഷൻ പരമ്പരകളിലും നിരവധി സിനിമകളിലും അഭിനയിച്ചു. സ്വഭാവനടനായ ജോൺ കാരഡീന്റെ നടൻ കൂടിയായിരുന്നു ഇദ്ദേഹം.

മാർട്ടിൻ സ്കോർസെസെയുടെ ‘മീൻ സ്ട്രീറ്റ്സ്’, ഹാൽ ആഷ്ബിയുടെ ‘കമിങ് ഹോം’, സാമുവൽ ഫുള്ളറുടെ ‘ദ് ബിഗ് റെഡ് വൺ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപത്രങ്ങൾ ചെയ്തു.

എന്താണ് ബൈപോളാർ ഡിസോർഡർ (Bipolar Disorder).?

അങ്ങേയറ്റത്തെ മാനസികാവസ്ഥാ വ്യതിയാനങ്ങളാൽ (mood swings) സവിശേഷമായ ഒരു മാനസികാരോഗ്യ അവസ്ഥയാണ്.

ഇത് തീവ്രമായ സന്തോഷം (mania) മുതൽ കടുത്ത വിഷാദം (depression) വരെയുള്ള അവസ്ഥകളിലേക്ക് ഒരാളെ കൊണ്ടുപോകുന്നു.

കൃത്യമായ മരുന്നുകളും ടോക്ക് തെറാപ്പിയും (psychotherapy) വഴി ഈ അവസ്ഥ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കും.

പ്രധാന ലക്ഷണങ്ങൾ:

ഉന്മാദാവസ്ഥ (Mania/Hypomania): അമിതമായ ഊർജ്ജം, അമിത സന്തോഷം, പെട്ടെന്ന് ദേഷ്യം വരിക, ഉറക്കം കുറയുക, അമിതമായി സംസാരിക്കുക, വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുക.

വിഷാദാവസ്ഥ (Depression): കടുത്ത സങ്കടം, നിരാശ, ഊർജ്ജക്കുറവ്, ഉറക്കമില്ലായ്മ, ആത്മഹത്യാ ചിന്തകൾ.

കാരണങ്ങൾ:

  1. ജനിതകപരമായ കാരണങ്ങൾ
  2. തലച്ചോറിലെ രാസമാറ്റങ്ങൾ.
  3. കടുത്ത മാനസിക സമ്മർദ്ദങ്ങൾ.

രോഗനിർണ്ണയവും ചികിത്സയും:

. സൈക്യാട്രിസ്റ്റിനെ കണ്ട് കൃത്യമായ രോഗനിർണ്ണയം നടത്തുക.

. മൂഡ് സ്റ്റെബിലൈസർ, ആന്റീഡിപ്രസന്റുകൾ, ആന്റി സൈക്കോട്ടിക് മരുന്നുകൾ എന്നിവ ഉപയോഗിക്കുന്നു.

.കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പോലെയുള്ള കൗൺസിലിംഗുകൾ ഗുണം ചെയ്യും.

ഈ അവസ്ഥ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാമെങ്കിലും, ശരിയായ ചികിത്സയിലൂടെ സാധാരണ ജീവിതം നയിക്കാൻ സാധിക്കും.!

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top