Articles

നിങ്ങളുടെ കുട്ടികൾക്ക് ഒറ്റയ്ക്ക് ഉറങ്ങാൻ പേടിയുണ്ടോ.? എന്തുകൊണ്ടാണ് അവർ പേടിയ്ക്കുന്നത്.? അറിയാം,പരിഹാരം ഇതാ………

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:

നിങ്ങളുടെ കുട്ടിയ്ക്ക് ഒറ്റയ്ക്ക് ഉറങ്ങാൻ പേടിയാണോ ??
എന്താണ് ഈ പേടിയ്ക്ക് കാരണം എന്ന് മനസിലാക്കാതെ നിങ്ങൾ അവരെ വഴക്കു പറയാറുണ്ടോ ??

ഇരുട്ടിൽ തനിയെ കിടക്കാനുള്ള പേടി, മാതാപിതാക്കളോടൊപ്പം കിടക്കുമ്പോഴുള്ള സുരക്ഷിതത്വം നഷ്ടപ്പെടുമോ എന്നുള്ള ഭയം എന്നിവയൊക്കെ ആകാം ഈ കരച്ചിലിന് കാരണങ്ങൾ.

ഈ സാഹചര്യത്തിൽ വാശി പിടിക്കുന്ന കുട്ടിയെ നിർബന്ധപൂർവം മാറ്റിക്കിടത്തുന്നതിനു പകരം ചില കാര്യങ്ങൾ ശ്രദ്ധിക്കുക. അവ എന്തൊക്കെയെന്നറിയാം,..

1. കുട്ടിയുടെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും പരിഗണിച്ച് ഭംഗിയായി ബെഡ്‌റൂം ഒരുക്കുക. പ്രിയപ്പെട്ട നിറങ്ങളും അലങ്കാരങ്ങളുമെല്ലാം നിറഞ്ഞ ബെഡ്റൂമിൽ സമയം ചെലവഴിക്കാൻ കുട്ടികൾക്ക് ഇഷ്ടം തോന്നും.

2. ഇടയ്ക്ക് കുട്ടി ഉണരുന്നുണ്ടെങ്കിൽ അതിന്റെ കാരണമെന്തായാണെന്ന് മനസിലാക്കുക. ഇരുട്ടിനോടുള്ള പേടിയാണ് പ്രശ്നമെങ്കിൽ അതിനു പരിഹാരം കണ്ടെത്തുക.

നേർത്ത പ്രകാശമുള്ള നൈറ്റ് ലൈറ്റ് മുറിയിൽ സ്ഥാപിച്ചാൽ ഇരുട്ടിനോടുള്ള പേടി ബാധിക്കില്ല. വെള്ള, നീല നിറങ്ങളിലെ പ്രകാശം ഒഴിവാക്കുന്നതാണ് നല്ലത്.

ഇത് ഉറക്കത്തെ സഹായിക്കുന്ന മെലാടോനിൻ എന്ന ഹോർമോണിന്റെ ഉൽപാദനത്തെ ബാധിക്കാനിടയുണ്ട്. സുഖകരമായ ഉറക്കത്തിനു തടസ്സമുണ്ടാക്കുന്ന ഒന്നും ബെഡ്റൂമിലുണ്ടാകരുത്.

ടിവിയും കംപ്യൂട്ടറും മൊബൈലുമൊന്നും ബെഡ്റൂമിൽ നിന്നും മാറ്റി വയ്ക്കുക.

3. വൈകിയുറങ്ങുന്ന ശീലം നല്ലതല്ല. എന്നും ഒരേ സമയത്ത് ഉറങ്ങാൻ കുട്ടികളെ ശീലിപ്പിക്കണം. ഉറങ്ങുന്നതിന് മുന്നേ എന്നും ഒരേ ശീലങ്ങൾ ചെയ്യാൻ പഠിപ്പിക്കുക.

ദേഹം വൃത്തിയാക്കുകയും പല്ലുതേക്കുകയും ചെയ്തശേഷം ഉറങ്ങാനും പഠിപ്പിക്കുക.

4. ചെറിയ കുട്ടികൾക്കൊപ്പം ആവശ്യമെങ്കിൽ മാതാപിതാക്കൾ കുറച്ചു നേരം ഇരിക്കുക. പതിയെ പതിയെ ഈ സമയം ക്രമേണ കുറയ്ക്കണം.

കെട്ടിപ്പിടിച്ചും ഉമ്മ നൽകിയും സ്നേഹം പ്രകടിപ്പിച്ചും അവർ സുരക്ഷിതമാണെന്ന് പറഞ്ഞു മനസിലാക്കുക. ഉറങ്ങുമ്പോൾ ചേർത്തു പിടിക്കാൻ പാവക്കുട്ടിയോ തലയണയോ നൽകുക. കഥകൾ പറഞ്ഞു കൊടുത്തും ഉറക്കാവുന്നതാണ്.

ഈ പ്രധാനമായ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ മക്കൾക്ക് തനിയെ ഉറങ്ങാൻ ഒരു പേടിയോ ഇഷ്ടക്കുറവോ ഉണ്ടാകില്ല.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top