ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ലളിതമായ വഴി നിർദേശിക്കുകയാണ് ഹോളിസ്റ്റിക് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റും വെൽനസ് കണ്ടന്റ് ക്രിയേറ്ററുമായ ഖുഷി ഛബ്ര.
തൈറോയ്ഡ് ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്ന ഒരു മികച്ച സൂപ്പർഫുഡിനെക്കുറിച്ച് അവർ വിവരിച്ചിട്ടുണ്ട്.

നമ്മുടെ അടുക്കളയിൽ തന്നെയുള്ള ഒരു ചെറിയ വിത്ത് ഉപയോഗിച്ച് തൈറോയ്ഡ് തകരാറുകൾ പരിഹരിക്കാനും, പ്രമേഹം നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും സാധിക്കുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
രാവിലെയുള്ള ശീലങ്ങൾ നിങ്ങളെ യഥാർത്ഥത്തിൽ സുഖപ്പെടുത്തുന്നുണ്ടോ? എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ അര ടീസ്പൂൺ കരിഞ്ചീരകം പൊടിച്ചത് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
തൈറോയ്ഡ് സ്വാഭാവികമായി മാറ്റിയെടുക്കുന്നത് മുതൽ മുടികൊഴിച്ചിൽ തടയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വരെ ഈ ശീലത്തിന് സാധിക്കും.
ഇതിലെ തൈമോക്വിനോൺ നിങ്ങളുടെ ഉപാപചയ പ്രവർത്തനത്തിനും രോഗപ്രതിരോധ ശേഷിക്കും മാന്ത്രിക ഫലമാണ് നൽകുന്നത്. ലളിതമായ ഈ ശീലത്തെ ഒട്ടും നിസാരമായി കാണരുതെന്ന് ന്യൂട്രീഷ്യനിസ്റ്റ് നിർദേശിച്ചു.
തൈറോയ്ഡ് നിയന്ത്രണം
ഖുഷിയുടെ അഭിപ്രായത്തിൽ, കരിഞ്ചീരകം വിത്തുകളിൽ തൈമോക്വിനോൺ എന്ന ശക്തമായ ബയോ ആക്ടീവ് സംയുക്തം അടങ്ങിയിട്ടുണ്ട്.

ഇത് മികച്ച ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഈ സംയുക്തം തൈറോയ്ഡ് ഗ്രന്ഥികളുടെ ആരോഗ്യകരമായ പ്രവർത്തനത്തെ പിന്തുണയ്ക്കാനും മൊത്തത്തിലുള്ള തൈറോയ്ഡ് ആരോഗ്യത്തിന് സംഭാവന നൽകാനും സഹായിച്ചേക്കാം.
“ഈ ചെറിയ വിത്തുകളിൽ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം സ്വാഭാവികമായി വർധിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന തൈമോക്വിനോൺ എന്ന സംയുക്തം ധാരാളമായി അടങ്ങിയിട്ടുണ്ട്,” അവർ വ്യക്തമാക്കി.
മുടി കൊഴിച്ചിൽ കുറയ്ക്കുന്നു
കരിഞ്ചീരകം വിത്തുകൾ ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞു.

ശിരോചർമ്മത്തിലെ വീക്കം കുറയ്ക്കാനും മുടിയുടെ വേരുകളെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും സഹായിക്കുന്നതിലൂടെ, ഇത് ആരോഗ്യമുള്ള ശിരോചർമ്മം നിലനിർത്താനും മുടി കൂടുതൽ ബലത്തോടെ വളരാനും സഹായിച്ചേക്കാം.
“ഈ വിത്തുകൾ ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും മുടിയുടെ വേരുകളെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു.”
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു

കരിഞ്ചീരകത്തിന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശക്തിപ്പെടുത്താനും കഴിയുമെന്ന് ഖുഷി വിശദീകരിച്ചു.
പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു
ഈ ചെറിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നതായി അറിയപ്പെടുന്നു.

ഇവ വിശപ്പ് കുറയ്ക്കാനും കൊഴുപ്പിനെ വിഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
“ഇതിലെ പ്രധാന ഘടകമായ തൈമോക്വിനോൺ വിശപ്പ് കുറയ്ക്കുകയും കൊഴുപ്പിനെ വിഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.”