ദൈനംദിന ജീവിതത്തിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ടാണ് ജപ്പാന്‍കാര്‍ ദീര്‍ഘായുസ്സ് നേടുന്നത്. ജപ്പാനില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആയുസുള്ള ആളുകളെ കാണപ്പെടുന്നു.

100 വയസ്സിനു മീതെയുള്ള ജനങ്ങളുടെ എണ്ണത്തില്‍ ജപ്പാന്‍ മുന്നില്‍ ആണ്. ഇതിന് പിന്നില്‍ വലിയ മരുന്നുകളും അതിവിശേഷ ഭക്ഷണങ്ങളും ഒന്നും ഇല്ല, ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങള്‍ മാത്രമാണ്.
സജീവമാവുക ജീവിതശൈലിയില്‍
ദിവസേന ചെറിയ പ്രവര്‍ത്തനങ്ങള്‍- നടക്കല്‍, സൈക്കിള്‍, വീട്ടു ജോലികള്‍- കായികക്ഷമത എന്നിവ ദിനേന നിലനിര്‍ത്തുക.

ജിമ്മില്‍ പോകുന്നത് നിര്‍ബന്ധമല്ല; ശരീരത്തെ സൂക്ഷിക്കുന്നതില്‍ നല്ല പ്രാധാന്യം നല്‍കുക.
മനസിന്റെ സമാധാനവും പ്രകൃതി ബന്ധവും
പ്രകൃതിയിലേക്കുള്ള ചെറിയ ചുറ്റുപാട്, പൂച്ചകള്‍, തോട്ടം, ഹരിത പ്രദേശങ്ങള്‍ ഇവയൊക്കെ മാനസിക സന്തോഷം നല്‍കി സഹായിക്കുന്നു.

യോഗ, ധ്യാനം, cotnrolled breathing – മനശാന്തി നല്‍കി വിഷമം അകറ്റുന്നു.
സാമൂഹിക ബന്ധങ്ങള്‍
സുഹൃത്തുക്കളും കുടുംബവും – ശക്തമായ പിന്തുണയും കൂട്ടായ്മയും നല്‍കുന്നു.

വളര്‍ച്ച, സന്തോഷം, പ്രചോദനം – ഇത്തരം ബന്ധങ്ങള്‍ ദീര്‍ഘായുസ്സിനും മനസിക സന്തോഷത്തിനും സഹായിക്കുന്നു.
മനസ് , ശരീരം, ആരോഗ്യം ബാലന്‍സ് ചെയ്യുക
എല്ലാ കാര്യങ്ങളും അതിരു വിടാതെ ചെയ്യുക. എല്ലാം ആവശ്യത്തിനു മാത്രം. ഭക്ഷണം, ജോലി, വിനോദം, ഓവര്‍ വ്യായാമം അരുത്. ഓവര്‍ സ്ട്രസ് ഒഴിവാക്കുക;
balanced living — secret to longevtiy ചെറിയ വിജയങ്ങള്‍, പതുക്കെ പതുക്കെയുള്ള ഉയര്‍ച്ച, നല്ല ശീലങ്ങള്‍ എന്നിവ ശീലങ്ങളാക്കുക.

നിത്യ ജീവിതത്തില്‍ ഒരേ രീതിയില്‍ ജീവിക്കുക. ഭക്ഷണം, ഉറക്കം ക്രമമാക്കുക. ഈ ശീലങ്ങള്‍ തുടര്‍ച്ചയായി നടത്തുക.
ഉദ്ദേശം ഉള്ള ജീവിതം (Ikigai)
‘Ikigai’ ജീവിക്കാന്‍ ഒരു ഉദ്ദേശം/പങ്കാളിത്തം. Iki – ജീവിക്കുക- gai -മൂല്യം, പ്രയോജനം അതായത് ജീവിക്കാന്‍ കാരണം, ജീവിതത്തിന്റെ ഉദ്ദേശ്യം.
ഓരോ വ്യക്തിക്കും ikigai വ്യത്യസ്തമാണ്. ചിലര്‍ക്ക് കരിയര്‍ ആയിരിക്കും, അല്ലെങ്കില്‍ കുടുംബമാവാം, സുഹൃത്തുക്കളാവാം.

ജോലി, ഹോബി, കുടുംബ, സാമൂഹിക പ്രവര്‍ത്തനം- ഏതെങ്കിലും ഒന്നിലൂടെ ഉദ്ദേശം നിലനിര്‍ത്തുക.
ചെറിയ തോതില്‍ ഭക്ഷണം,പോഷകപരമായ ഭക്ഷണക്രമം.
ജാപ്പാനിലെ ‘ഹാരാ ഹാച്ചി ബു’ രീതി – ഭക്ഷണത്തില്‍ 80% തൃപ്തി എത്തുമ്പോള്‍ നിര്‍ത്തുക എന്നതാണ്. ധാരാളം പച്ചക്കറികള്‍, മത്സ്യം, സോയ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുക.

ഓവര്‍ ഈറ്റിങ് ഒഴിവാക്കുക- ഇത് ശരീരത്തിനും മനസ്സിനും സൗകര്യമാവും.