hair

നെറ്റിയിലെ കഷണ്ടി മാറി ബേബി ഹെയര്‍ വളരാന്‍ ഇവ മാത്രം മതി.!!

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക

പലര്‍ക്കും ചെറുപ്പത്തില്‍ തന്നെ നെറ്റി ഭാഗത്തു മുടി കൊഴിയുന്നത് ഒരു വലിയ പ്രശ്‌നമായി മാറാറുണ്ട്.

പലര്‍ക്കും നെറ്റിയുടെ ഭാഗത്തെ മുടികളാണ് ആദ്യം പോകുക. കഷണ്ടി വരുന്നതും ഈ ഭാഗത്തു നിന്നായിരിയ്ക്കും.

സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും ഇതേ രീതിയിലാണ് മുടി പോയിത്തുടങ്ങുക. ഈ ഭാഗത്ത് മുടി വളരാനുള്ള വഴികളെ കരിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

1. പഴം

വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഹെയർ മാസ്ക്. പഴവും, ഒലീവ് എണ്ണയും, തേനും ചേര്‍ത്ത ഹെയര്‍ മാസ്‌കും നല്ലതാണ്.

രണ്ട് പഴുത്ത പഴം എടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലീവ് എണ്ണ, വെളിച്ചെണ്ണ, തേൻ എന്നിവ ചേർക്കുക.

ഇത് മുടി കൊഴിച്ചിലിന് നല്ലതാണ്. ഇത് തലയിൽ തേച്ച് രാത്രി ഉറങ്ങുക. ഉറങ്ങുമ്പോൾ ഒരു ഷവർ കാപ്പ് ഉപയോഗിക്കാം. രാവിലെ എഴുന്നേറ്റ് കഴുകി കളയുക.

2. ഉലുവ

വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഹെയർ മാസ്ക് ആണിത്. ഇതിന് ആകെ വേണ്ടത് ഉലുവയും വെള്ളവുമാണ്.

ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ശേഷം അരച്ചെടുക്കുക. ഈ പേസ്റ്റ് തേച്ച് പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് കഴുകാം.

3. നെല്ലിക്ക

നെല്ലിക്കയും നാരങ്ങയും ചേർന്നാൽ മുടി തഴച്ചു വളരും. നാല് ടേബിൾസ്പൂൺ നെല്ലിക്ക പൊടി എടുക്കുക.

അതിലേക്ക് രണ്ട് ടേബിൾസ്പൂൺ നാരങ്ങ നീര് ചേർക്കുക. കുറച്ച് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക.

ഈ മിശ്രിതം തലയിലും മുടിയുടെ വശങ്ങളിലും തേച്ച് പിടിപ്പിക്കുക. രാത്രി മുഴുവൻ വെച്ച ശേഷം രാവിലെ കഴുകി കളയുക.

ഇവയിൽ ധാരാളം വിറ്റാമിൻ C ഉണ്ട്. ഇത് കൊളാജൻ ഉത്പാദനം കൂട്ടുന്നു. അതുവഴി മുടിക്ക് ആരോഗ്യം നൽകുന്നു. മുടി കൊഴിച്ചിൽ മാറാനും ഇത് സഹായിക്കുന്നു.

4. കറ്റാർവാഴ

കറ്റാർ വാഴയിൽ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ഉണ്ട്. ഇത് തലയിലെ മൃതകോശങ്ങളെ നീക്കം ചെയ്യും.

മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. രാത്രിയിൽ കറ്റാർ വാഴ ജെൽ പുരട്ടുക. രാവിലെ കഴുകി കളയുക.

മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാനും ഇതേറെ നല്ലതാണ്.

5. റോസ്‌മേരി

മുടി കൊഴിച്ചിൽ തടയാനും മുടി വളർച്ചയെ സഹായിക്കാനും റോസ്‌മേരിയും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം സഹായിക്കും.

റോസ്‌മേരി മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു. വെളിച്ചെണ്ണ മുടിയുടെ വേരുകളിലേക്ക് ആഴ്ന്നിറങ്ങി ബലം നൽകുന്നു.

10 തുള്ളി റോസ്‌മേരി എസ്സെൻഷ്യൽ ഓയിൽ എടുക്കുക. അതിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

ഇത് നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. രാത്രി മുഴുവൻ വെച്ച ശേഷം രാവിലെ കഴുകി കളയുക.

രക്തചംക്രമണം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ആഴ്ചയിൽ മൂന്ന് തവണ ഈ മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top