Beauty

ഹെയർ എക്സ്റ്റൻഷൻ ഉപയോ​ഗിക്കുന്നവരാണോ.? എങ്കിൽ സൂക്ഷിക്കുക അർബുദത്തിന് കാരണമാകുന്ന കെമിക്കലുകൾ കണ്ടെത്തി.!

ഇനി ഇപ്പോ മുടി ഇല്ലെങ്കിലും കുഴപ്പമില്ല, ഹെയർ എക്സ്റ്റൻഷനുകൾ ഉണ്ടെല്ലോ!, എന്നാൽ അവ ഉപയോ​ഗിക്കുന്നതിന് മുൻപ് ഹെയർ എക്സ്റ്റൻഷനുകൾ ഉണ്ടാക്കുന്ന അപകടത്തെ കുറിച്ചു കൂടി മനസ്സിലാക്കണം.

മിക്ക ഹെയർ എക്സ്റ്റൻഷൻ ഉൽപ്പന്നങ്ങളിലും ഹോർമോൺ അസന്തുലിതാവസ്ഥ, കാൻസർ ഉൾപ്പെടെയുള്ള അവസ്ഥകളിലേക്ക് നയിക്കുന്ന 900-ത്തിലേറെ കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഹെയർ എക്സ്റ്റൻഷനുകളിൽ അടങ്ങിയ വിഷാംശം അടങ്ങിയ രാസവസ്തുക്കള്‍ ഏതൊക്കെ എന്ന് നോക്കാം.

മസാച്ചുസെറ്റ്സിലെ ന്യൂട്ടണിലുള്ള സൈലന്റ്സ് സ്പ്രിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ഈ അടുത്ത് നടത്തിയ ലബോറട്ടറി അനാലിസിസിൽ സിന്തറ്റിക് ഹെയർ ഉൽപന്നങ്ങളിൽ നിരവധി അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടു.

ലുക്കീമിയ അഥവാ രക്താർബുദത്തിനു കാരണമാകുന്ന ബെൻസീൻ, ശ്വസനസംബന്ധമായ അസ്വസ്ഥതകൾക്കും ചിലയിനം കാൻസറുകൾക്കും കാരണമാകുന്ന ഫോർമാൽഡിഹൈഡ്,

ഹോർമോൺ അസന്തുലനവും വന്ധ്യതാപ്രശ്നങ്ങളും ഉണ്ടാക്കുന്ന താലേറ്റുകൾ, ലെഡും മറ്റ് ഹെവി മെറ്റലുകളും, വൊളൈറ്റൽ ഓർഗാനിക് സംയുക്തങ്ങള്‍ എന്നിവ ഹെയർ കെയർ ഉൽപന്നങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

ഇവയിൽ മിക്ക വസ്തുക്കളും ഉൽപാദനസമയത്ത് ഇവയുടെ ടെക്സ്ചർ നിലനിര്‍ത്താനും തിളക്കം വർധിപ്പിക്കാനും പൂപ്പലിന്റെ വളർച്ച തടയാനും ചേർക്കുന്നതാണ്.

ദീർഘകാലം, പ്രത്യേകിച്ച് തലയോട്ടിയുമായി ഇവയ്ക്ക് സമ്പർക്കം ഉണ്ടായാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

ഹെയർ എക്സ്റ്റൻഷനുകൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയാം.?

തലയോട്ടി വളരെ പെട്ടെന്ന് ആഗിരണം ചെയ്യുന്ന ഒന്നായതിനാൽ രാസവസ്തുക്കൾ ചർമവുമായി സമ്പർക്കം വരുമ്പോൾ ഇവയെ വലിച്ചെടുക്കുന്നു.

ഇത് അപകടകരമാണെന്ന് റിസർച്ച് സയന്റിസ്റ്റും പഠനത്തിന് നേതൃത്വം നൽകിയ ആളുമായ എലിസ ഫ്രാങ്ക്‌ളിൻ പറയുന്നു.

∙ ഹെയർ എക്സ്റ്റൻഷനുകൾ ആഴ്ചകളോളം ഇറുക്കി ധരിക്കുന്നത്.

∙ ചൂട് അടിപ്പിക്കുമ്പോൻ സിന്തറ്റിക് ഫൈബറുകളിൽ നിന്ന് പുകവരുമ്പോള്‍.

∙ വിയർപ്പ് രാസവസ്തുക്കളുടെ ആഗിരണം വർധിപ്പിക്കുന്നു..

∙ ഒട്ടിപ്പിടിക്കാനുള്ള പശകൾ ഉപയോഗിക്കുന്നത്.

ഇവയെല്ലാം അപകടകരമാണ്. സ്റ്റൈലിങ്ങ് ചെയ്യുന്ന സമയത്ത് സിന്തറ്റിക് ഫൈബർ ചൂടാക്കുമ്പോൾ പുറത്തു വരുന്ന വിഷപദാർഥം നിറഞ്ഞ പുക ശ്വാസകോശത്തിനും കണ്ണുകൾക്കും അസ്വസ്ഥതയുണ്ടാക്കും.

കാലം കഴിയുന്തോറും ആവർത്തിച്ചുള്ള സമ്പർക്കം ശ്വസനപ്രശ്നങ്ങൾക്കും ഏറെക്കാലം നീണ്ടുനിൽക്കുന്ന അസ്വസ്ഥതകൾക്കും കാരണമാകും.

ഹെയർ എക്സ്റ്റൻഷനുകൾ കാൻസർ ഉണ്ടാക്കാൻ കാരണങ്ങൾ എന്തൊക്കെ ?

ബെൻസീൻ, ഫോർമാൽഡിഹൈഡ് എന്നിവയുമായുള്ള സമ്പർക്കമാണ് കാൻസർ ഉണ്ടാക്കുന്നത്. ഹെയർ എക്സ്റ്റൻഷനുകൾ ഒരു തവണ ഉപയോഗിച്ചതു കൊണ്ട് കാൻസർ ഉണ്ടാകില്ല.

മറിച്ച് ഇവയുമായുള്ള വർധിച്ച സമ്പർക്കം ആണ് ദോഷകരമാകുന്നത്.

ഇത് പ്രത്യേകിച്ച് പ്രഫഷണൽ ഹെയർസ്റ്റൈലിസ്റ്റുകൾ, വർഷം മുഴുവൻ സിന്തറ്റിക് ഹെയർ എക്സ്റ്റൻഷനുകൾ ധരിക്കുന്നവർ, ബ്രെയ്ഡഡ് സിന്തറ്റിക് സ്റ്റൈലുകൾ വളരെ സാധാരണമായ കമ്യൂണിറ്റികൾ തുടങ്ങിയവർക്കാണ് രോഗസാധ്യത കൂടുതലുള്ളത്.

രാസവസ്തുക്കളുമായി ഏറെക്കാലം നീണ്ടു നിൽക്കുന്ന സമ്പർക്കം ഹോർമോണുകളുമായി ബന്ധപ്പെട്ട കാൻസറുകൾക്ക് കാരണമാകുമെന്ന് പൊതുജനാരോഗ്യവിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു.

എൻഡോക്രൈനെ തടസ്സപ്പെടുത്തുന്ന താലേറ്റുകൾ അടങ്ങിയതിനാലാണിത്. ഉപഭോക്താക്കളുടെ സംരക്ഷണത്തിനായി ഉടനടി കമ്പനികൾ സുരക്ഷിതമായ ഉൽപന്നങ്ങൾ നിർമിക്കാനായി ശ്രമിക്കണമെന്ന് എലിസ ഫ്രാങ്ക്‌ളിന്‍ പറയുന്നു.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top