പ്രായം കൂടുന്തോറും ചർമ്മത്തിന്റെ സംരക്ഷണം കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്.
40 വയസ്സ് കഴിയുമ്പോൾ ചർമ്മത്തിൽ സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങളെ പ്രതിരോധിക്കാനും യുവത്വവും തിളക്കവും നിലനിർത്താനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെ എന്ന് അറിയാം
ശരീരത്തിന് വ്യായാമം നൽകാം

വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും മാനസികാരോഗ്യത്തിനും മാത്രമല്ല, ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുമെന്നറിയാമോ?
നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ, ശരീരത്തിലെ രക്തയോട്ടം കൂടുന്നു. കൂടുതൽ രക്തയോട്ടം എന്നാൽ ചർമ്മത്തിലേക്ക് കൂടുതൽ ഓക്സിജൻ എത്തുന്നു.
ഇത് വ്യായാമത്തിന് ശേഷമുള്ള ആ തിളക്കത്തിന് കാരണമാകും.
നല്ല ഉറക്കം ഉറപ്പാക്കാം

“കൂടുതൽ ഉറങ്ങുക” എന്ന് പറയുന്നത് ലളിതമായി തോന്നാമെങ്കിലും, 7 മണിക്കൂർ തടസ്സമില്ലാതെ ഉറങ്ങുന്നത് ചർമ്മത്തിനും വിശ്രമം നൽകും.
ഇത് അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കും.
കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

പുറമേ തിളങ്ങണമെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് തുടങ്ങണം. പ്രായം കൂടുന്തോറും, അർദ്ധരാത്രിയിലെ ജങ്ക് ഫുഡുകളും അനാരോഗ്യകരമായ
ഭക്ഷണക്രമങ്ങളും ശരീരം സ്വീകരിക്കണമെന്നില്ല. ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ചർമ്മത്തിന് വലിയ വ്യത്യാസം നൽകും.
സ്കിൻകെയർ ലളിതമാക്കാം

ഒരുപാട് സ്കിൻകെയർ ഉത്പ്പന്നങ്ങൾ ആവശ്യമില്ല, പകരം നിങ്ങൾ കൃത്യമായി പിന്തുടരുന്ന ഒരു ലളിതമായ ദിനചര്യയാണ് വേണ്ടത്. 40-കളിൽ ചർമ്മത്തിന് കൊളാജനും ജലാംശവും നഷ്ടപ്പെടാൻ തുടങ്ങും.
അതിനാൽ, ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ സൗമ്യമായ എക്സ്ഫോളിയേഷൻ, ജലാംശം നൽകൽ, സൂര്യരശ്മിയിൽ നിന്നുള്ള സംരക്ഷണം എന്നിവയാണ്.
ലളിതമായ ദിനചര്യ
ക്ലെൻസർ, വിറ്റാമിൻ സി സെറം, മോയിസ്ചറൈസർ, എസ്.പി.എഫ് (SPF), രാത്രിയിൽ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ലാക്റ്റിക് ആസിഡ് പോലുള്ള സൗമ്യമായ കെമിക്കൽ
എക്സ്ഫോളിയന്റ് ഉപയോഗിക്കാം. കൂടാതെ, മേക്കപ്പ് ഇട്ട് ഉറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കാം.
