ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:
ഇന്ന് പലരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റിലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ
മദ്യപിക്കാത്തവരിലെ ഫാറ്റിലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ, ഫാറ്റി ലിവർ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് പറയുകയാണ് പ്രശസ്ത
ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി. ഇതിന് സഹായിക്കുന്ന നാല് ഭക്ഷണങ്ങളേയും ഡോക്ടർ പരിചയപ്പെടുത്തുകയാണ്.
1. ഈന്തപ്പഴവും വാൽനട്ടും.
ധാരാളം ഫൈബർ അടങ്ങിയവയാണ് ഈന്തപ്പഴങ്ങൾ. ഇത് ദഹനം മന്ദഗതിയിലാക്കുന്നതിനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

വാൽനട്ടിനൊപ്പം ഈന്തപ്പഴം കഴിക്കുന്നതും നല്ലതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് വാൽനട്ട്.
ഇത് കരളിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും എൻസൈം പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതാണ്.
ആഴ്ചയിൽ രണ്ടുതവണ ഒരു കൈനിറയെ വാൽനട്ടിനൊപ്പം രണ്ട് ഈന്തപ്പഴം കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ഡോക്ടർ പറയുന്നത്.
2. ഡാർക്ക് ചോക്ലേറ്റും നട്സും.
70 ശതമാനത്തിൽ അധികം കൊക്കോയുള്ള ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. കരളിൽ കൊഴുപ്പ് മൂലമുള്ള പ്രശ്നങ്ങളുണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രശ്നമാണ് ഓക്‌സിഡേറ്റീവ് സ്ട്രെസ്.
ഡാർക്ക് ചോക്ലേറ്റിനൊപ്പം പിസ്ത, ബദാം, അണ്ടിപ്പരിപ്പ് പോലുള്ള നട്സ് ചേർക്കുന്നതും നല്ലതാണ്. വിറ്റാമിൻ ഇ-യും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ളവയാണ് ഈ നട്സ്. ഇവയെല്ലാം കരളിനെ സംരക്ഷിക്കുന്നു.
3. ഗ്രീക്ക് യോഗർട്ടും ബെറികളും.
പ്ലെയിൻ ഗ്രീക്ക് യോഗർട്ട് പ്രോട്ടീനാൽ സമ്പന്നവും പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണ്. ഇവ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

കരളിലെ കൊഴുപ്പിന്റെ നില നിയന്ത്രിക്കുന്നതിലും ഇവ പ്രധാന പങ്കുവഹിക്കുന്നു. ഈ യോഗർട്ടിനൊപ്പം ബ്ലൂബെറിയോ സ്ട്രോബെറിയോ ചേർക്കുന്നത് നല്ലതാണ്.
ഇത്തരം ബെറികൾ വിറ്റാമിൻ സിയും പോളിഫെനോളുകളും ശരീരത്തിന് നൽകുന്നു. ഇവ രണ്ടും കരളിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും.
4. തേനും ആപ്പിളും.
തേൻ ഒഴിച്ച് അൽപ്പം കറുവപ്പട്ടയുടെ പൊടു വിതറിയ ആപ്പിൾ കരളിന് മികച്ചതാണ്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ ഒരുതരം ഫൈബറുകളാണ്.

ഇവ കുടലിലെ ബാക്ടീരിയക്ക് ഭക്ഷണമാകുകയും കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
കരളിന്റെ മെറ്റബോളിക് പ്രവർത്തനങ്ങൾക്ക് നല്ലതാണ് തേൻ. ഈ ചേരുവ ചൂടോടെയോ തണുപ്പിച്ചോ കഴിക്കാനാകുന്നതാണ്.