ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:
ഇന്നത്തെ നമ്മുടെ വീഡിയോ ഒരുപക്ഷേ ഒരുപാട് പെണ്‍കുട്ടികള്‍ നേരിടുന്ന, എന്നാല്‍ പുറത്തുപറയാന്‍ മടിക്കുന്ന ഒരു പ്രധാന വിഷയത്തെക്കുറിച്ചാണ്.
സ്ത്രീകളില്‍ കാണപ്പെടുന്ന അമിത രോമവളര്‍ച്ച അഥവാ ‘ഹിര്‍സ്യൂട്ടിസം’ (Hirsutism).
എന്തുകൊണ്ടാണ് ചില പെണ്‍കുട്ടികള്‍ക്ക് പുരുഷന്മാരെപ്പോലെ താടിയും മീശയും വരുന്നത് ?… ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയാണ് ?
ഇത് പേടിക്കേണ്ട ഒന്നാണോ ?… ഇതിനെക്കുറിച്ചെല്ലാം വിശദീകരിക്കുന്നു എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട്..

സ്ത്രീകളില്‍ താടിയും മീശയും വളരുന്നതിന്റെ പ്രധാന കാരണം ഹോര്‍മോണുകളിലെ വ്യതിയാനമാണ്. സ്ത്രീ ശരീരത്തിലും ചെറിയ അളവില്‍
പുരുഷ ഹോര്‍മോണായ ‘ആന്‍ഡ്രോജന്‍’ (Androgen) ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഈ ഹോര്‍മോണിന്റെ അളവ് കൂടുമ്പോള്‍, അത് മുഖത്തും
ശരീരത്തിലും അമിതമായ രോമവളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇതിനെയാണ് നമ്മള്‍ ഹിര്‍സ്യൂട്ടിസം എന്ന് വിളിക്കുന്നത്.
പെണ്‍കുട്ടികളിലെ അമിത രോമവളര്‍ച്ചയ്ക്ക് ഏറ്റവും സാധാരണയായി കണ്ടുവരുന്ന മറ്റൊരു കാരണം പി.സി.ഒ.എസ് ആണ്.

ഇന്ന് പത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്കും ഈ പ്രശ്‌നമുണ്ട്. അണ്ഡാശയത്തില്‍ ഉണ്ടാകുന്ന ചെറിയ മുഴകള്‍ കാരണം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ തെറ്റുകയും, ഇത്
ക്രമം തെറ്റിയ ആര്‍ത്തവം, മുഖക്കുരു, താടി-മീശ വളര്‍ച്ച എന്നിവ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു.
എന്നാല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ മാത്രമല്ല പ്രശ്നം, മറിച്ച് മാറുന്ന ജീവിതശൈലിയും അമിതമായ ഫാസ്റ്റ് ഫുഡ് ഉപഭോഗവും ആണ് ശെരിക്കും ഉള്ള കാരണക്കാര്‍.
റഷ്യന്‍ വെബ്സൈറ്റായ ഇസ്വെസ്റ്റിയയുടെ അഭിപ്രായത്തില്‍, ബര്‍ഗറുകള്‍, ഫ്രഞ്ച് ഫ്രൈകള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയ ഫാസ്റ്റ് ഫുഡുകളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര, ഉപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.

ഇത് ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നു. ഈ ഇന്‍സുലിന്‍ ശരീരത്തിന്റെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും സ്ത്രീകളില്‍ പുരുഷ ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇത് പെണ്‍കുട്ടികളില്‍ മുഖത്തെ രോമ വളര്‍ച്ചയ്ക്ക് കാരണമാകുന്നു.
* ഈ പ്രശ്‌നം എപ്പോഴാണ് വര്‍ദ്ധിക്കുകയും വഷളാവുകയും ചെയ്യുന്നത്?
ആര്‍ത്തവം ആരംഭിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഈ സമയത്ത് ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് ശാരീരത്തില്‍ മുടി വളര്‍ച്ചയ്ക്ക് കാരണമാകും.

കൂടാതെ, പൊണ്ണത്തടി, ഇന്‍സുലിന്‍ പ്രതിരോധം, ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍ എന്നിവയും ഹിര്‍സുറ്റിസത്തിന് കാരണമാകുന്നു.
പെണ്‍കുട്ടികള്‍ ഈ അനാവശ്യ രോമങ്ങളെക്കുറിച്ച് ആശങ്കാകുലരാകുമ്പോള്‍, അവ നീക്കം ചെയ്യാന്‍ അവര്‍ പലപ്പോഴും ഷേവ് ചെയ്യുന്നു.
ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കും. ഒരു സ്‌പെഷ്യലിസ്റ്റിനെ സമീപിക്കാതെ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.
അമിതമായ രോമവളര്‍ച്ച എന്നത് വെറുമൊരു സൗന്ദര്യ പ്രശ്‌നമായി മാത്രം കാണാതെ, ശരീരത്തിന്റെ ഉള്ളിലെ ഹോര്‍മോണ്‍ മാറ്റങ്ങളുടെ സൂചനയായി കാണുക.

ആത്മവിശ്വാസം കൈവിടാതെ കൃത്യമായ ചികിത്സ തേടുകയാണ് വേണ്ടത്. മരുന്നുകള്‍, ഭാരം നിയന്ത്രണം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ ഈ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ മാറ്റാന്‍ കഴിയും.