Articles

മരുന്നില്ലാതെ ക്യാൻസറും, പ്രമേഹവും നിയന്ത്രിക്കാം. ഭക്ഷണം കഴിഞ്ഞാലുടൻ ഇത്രമാത്രം ചെയ്യൂ.!

ആധുനിക ജീവിതശൈലിയിൽ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന രണ്ട് പ്രധാന വില്ലന്മാരാണ് ക്യാൻസറും രക്തത്തിലെ പഞ്ചസാരയുടെ അളവും.

ഇവ നിയന്ത്രിക്കാൻ മരുന്നുകൾക്കപ്പുറം ലളിതമായ ചില ശീലങ്ങൾ കൊണ്ട് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ബ്രയാൻ ജോൺസൺ.

നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന വളരെ ലളിതമായ ഒരു ശീലമാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്: ഭക്ഷണം കഴിഞ്ഞാലുടൻ 10 മിനിറ്റ് നടത്തം.

എന്തിനാണ് 10 മിനിറ്റ് നടക്കുന്നത്.?

ഭക്ഷണം കഴിച്ച ഉടൻ അൽപനേരം നടക്കുന്നത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ബ്രയാൻ ജോൺസന്റെ അഭിപ്രായത്തിൽ, ഈ ചെറിയ ശീലം വഴി നിരവധി ഗുണങ്ങളും ലഭിക്കുന്നുണ്ട്.

ഭക്ഷണം കഴിച്ചയുടൻ പേശികൾക്ക് ചലനം നൽകുന്നത് വഴി രക്തത്തിലെ ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാൻ പേശികളെ സഹായിക്കുന്നു. ഇത് പ്രമേഹരോഗികളിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കും.

പതിവായുള്ള ഈ നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദം സാധാരണ നിലയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വയറിൽ അസ്വസ്ഥതകൾ, ഗ്യാസ്, വയർവീർക്കൽ എന്നിവ ഒഴിവാക്കി ദഹനപ്രക്രിയ വേഗത്തിലാക്കാൻ ഈ നടത്തം ഉപകരിക്കും.

രക്തത്തിൽ കലരുന്ന അനാവശ്യ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ ഭക്ഷണം കഴിഞ്ഞുള്ള ഈ ലഘു വ്യായാമം സഹായിക്കും.

കാൻസർ എങ്ങനെ കുറയ്ക്കും.!

ഭക്ഷണം കഴിഞ്ഞുള്ള കൃത്യമായ നടത്തം ദഹനവ്യവസ്ഥയെ ബാധിക്കുന്ന കാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്ന് ഹെൽത്ത്‌ലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആഴ്ചയിൽ ഏകദേശം 10 മണിക്കൂർ വരെ ഇത്തരത്തിൽ വ്യായാമത്തിൽ ഏർപ്പെടുന്നത് വായ, തൊണ്ട, ആമാശയം, കുടൽ എന്നിവയെ ബാധിക്കുന്ന കാൻസറുകളെ പ്രതിരോധിക്കാൻ സഹായിച്ചേക്കാം.

നല്ല ഉറക്കം

ദഹനപ്രക്രിയ സുഗമമാകുന്നതിലൂടെ രാത്രിയിൽ കൂടുതൽ ആഴത്തിലുള്ളതും ശാന്തവുമായ ഉറക്കം ലഭിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

വലിയ മാറ്റങ്ങൾക്കായി കഠിനമായ വ്യായാമമുറകൾ ചെയ്യുന്നതിന് മുൻപ്, ഭക്ഷണം കഴിഞ്ഞാലുടൻ ഒരു പത്ത് മിനിറ്റ് നടന്നു തുടങ്ങുക എന്ന ലളിതമായ ചുവടുവെപ്പ് ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാണ്.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top