cancer

വീട്ടിൽ ചന്ദനത്തിരി ഉപയോഗം ഈ രോഗാവസ്ഥ ഉണ്ടാകും.! 

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:

വീടുകളിൽ വായുമലിനീകരണ സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് വിറകടുപ്പെന്ന് പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. വിറകടുപ്പിൽ നിന്നുള്ള പുക പലതരത്തിലുള്ള ശ്വാസകോശ പ്രശ്നങ്ങൾക്കും കാൻസറിനു വരെയും കാരണമാകുമെന്ന് അടുത്തിടെയും ഗവേഷണങ്ങൾ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇവ മാത്രമല്ല, സുരക്ഷിതമെന്ന് കരുതുന്ന ചന്ദനത്തിരിയിൽ നിന്നുള്ള പുകയും സ്ഥിരമായി ശ്വസിക്കുന്നത് പ്രശ്നമാകുമെന്ന് പറയുകയാണ് ഒരു പൾമണോളജിസ്റ്റ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദെഹ്റാദൂണിൽ നിന്നുള്ള പൾമണോളജിസ്റ്റായ ഡോ. ഗോയൽ ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

ദീർഘകാലം ഇവയിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കുമെന്നാണ് ഡോ.സോണിയ പറയുന്നത്. ഇത് പാസീവ് സ്മോക്കിങ് മൂലമുള്ള പ്രത്യാഘാതങ്ങളോളം വരുമെന്നും അവർ പറയുന്നു. ശ്വാസകോശത്തെ സംബന്ധിച്ച് സ്ലോ പോയ്സൺ എന്ന രീതിയിൽ പ്രവർത്തിക്കുന്ന വസ്തുവാണ് ചന്ദനത്തിരിയെന്നും ഡോ.സോണിയ പറയുന്നു.

ചന്ദനത്തിരിയിൽ നിന്നുള്ള പാർട്ടിക്കുലേറ്റ് മാറ്റെർ (PM2.5), കാർബൺ മോണോക്സൈഡ്, VOC (volatile organic compounds) തുടങ്ങിയവ അന്തരീക്ഷത്തിലെ വായുവുമായി സമ്പർക്കത്തിലാവുകയും ഇവ ശ്വസിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്യും.

അടച്ചിട്ട വീടുകളിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നും ഡോ.സോണിയ പറയുന്നു. കുട്ടികൾ, പ്രായമായവർ, ആസ്ത്മ ഉള്ളവർ, ശ്വാസകോശസംബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവരിൽ ഇത്തരം വായു ശ്വസിക്കുന്നത് വീണ്ടും പ്രശ്നമാകുമെന്നും ഡോ.സോണിയ പറയുന്നു.

ഇക്കൂട്ടരിൽ വല്ലപ്പോഴും ഇവയിൽ നിന്നുള്ള പുക ശ്വസിക്കുന്നതുപോലും അലർജിസംബന്ധമായ പ്രശ്നങ്ങൾ, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം തുടങ്ങിയവയ്ക്ക് കാരണമാകാമെന്നും ഡോ.സോണിയ കൂട്ടിച്ചേർക്കുന്നു.

എന്നാൽ സുരക്ഷിതമായി ഇവ ഉപയോഗിക്കാനുള്ള വഴിയേക്കുറിച്ചും സോണിയ പറയുന്നുണ്ട്. വല്ലപ്പോഴും ഇവ ഉപയോഗിക്കുമ്പോൾ ജനലുകളും വാതിലുകളും പരമാവധി തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തണം, ഇതിലൂടെ വായുമലിനീകരിക്കപ്പെടാതിരിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യാമെന്നാണ് ഡോ.സോണിയ പറയുന്നത്.

2021-ൽ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പുറത്തുവിട്ട പഠനം പ്രകാരം ചന്ദനത്തിരികളിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പറയുന്നുണ്ട്. കൂടാതെ ശരീരത്തിൽ വീക്കമുണ്ടാവാനും കാരണമാകുമെന്ന് പഠനം പറയുന്നു. സുഗന്ധം വർധിപ്പിക്കാനായി ഉപയോഗിക്കുന്ന ചില കെമിക്കലുകളാണ് പ്രശ്നകാരികളാകുന്നതെന്നും വിദഗ്ധർ പറയുന്നു.

ഈ വിലപ്പെട്ട അറിവ് മറ്റുള്ളവരിലും ഷെയർ ചെയ്യൂ.!

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top