ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:
ഇലകള്‍ ഏറെ നല്ലതാണ് ആരോഗ്യത്തിനെന്ന് നമുക്കറിയാം. മുരിങ്ങയിലയും. ചീരയുമൊക്കെ നമുക്ക് ഏറെ പ്രിയവുമാണ്. ഇതുകൊണ്ടൊക്കെ പലതരം വിഭവങ്ങളും നാം ഉണ്ടാക്കാറുണ്ട്. എന്നാല്‍ ചേമ്പിലയുടെ ഗുണങ്ങള്‍ പലര്‍ക്കുമറിയില്ല. നമുക്ക ചുറ്റും ഉണ്ടെങ്കിലും അത് ഉപയോഗിക്കാറുമില്ല. കര്‍ക്കടകത്തിലെ പത്തിലക്കറികളില്‍ ഒരില ചേമ്പിലയാണ്. ചേമ്പിന്റെ താളും വിത്തും ഉപയോഗിക്കുമെങ്കിലും ഇല കളയാറാണ് പതിവ്. ചേമ്പില പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നന്നായി വേവിച്ചു കഴിക്കുക എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്.

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ബി, തയാമിന്‍, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് ഇവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, അയണ്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട് ചേമ്പിലയില്‍. ഒരു കപ്പ് ചേമ്പിലയില്‍ 35 കാലറിയും ധാരാളം ഭക്ഷ്യനാരുകളും വളരെ കുറഞ്ഞ അളവില്‍ കൊഴുപ്പും ഉണ്ടെന്ന് ഡയറ്റീഷ്യന്‍മാര്‍ പറയുന്നു.
നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ദഹനപ്രശ്‌നങ്ങള്‍ അകറ്റുകയും കൊളസ്‌ട്രോളും കുറയ്ക്കുകയും ചെയ്യുന്നു. അര്‍ബുദം തടയാനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ് ചേമ്പില. കാലറി വളരെ കുറവ് പോഷകങ്ങള്‍ കൂടുതല്‍. ശരീരഭാരം കുറക്കാന്‍ ഉത്തമമാണ് ഇത്. പൊട്ടാസ്യവും ആന്റി ഇന്‍ഫ്‌ലേറ്ററി സംയുക്തങ്ങളും അടങ്ങിയതിനാല്‍ രക്തസമ്മര്‍ദവും ഇന്‍ഫ്‌ളമേഷനും കുറക്കുന്നു. ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണ് ഇത്. വിറ്റാമിന്‍ ബി ധാരാളം അടങ്ങിയതിനാല്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചക്കും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ധാതുക്കള്‍ ധാരാളം ഉള്ളത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും നല്ലത്.

പ്രമേഹ രോഗികള്‍ക്കും നല്ലത്. ചേമ്പിലയിലെ ഭക്ഷ്യനാരുകള്‍ ഉണ്ട്. ഇത് ശരീരത്തിലെ ഇന്‍സുലിന്റെയും ഗ്ലൂക്കോസിന്റെയും അളവിനെ നിയന്ത്രിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും പരിധിയിലാക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉത്തമം. പൊട്ടാസ്യമുള്ളതിനാല്‍ ഹൃദയത്തേയും കാക്കും.
ഈ വിലപ്പെട്ട അറിവ് മറ്റുള്ളവരിലും ഷെയർ ചെയ്യൂ.!