ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:
ഇന്നത്തകാലത്ത് വളരെ സാധാരണയായി സ്ത്രീകളില്‍ കണ്ടുവരുന്ന കാന്‍സറാണ് ഗര്‍ഭാശയ ക്യാന്‍സര്‍.
ഓരോ വര്‍ഷവും ആയിരക്കണക്കിന് സ്ത്രീകളാണ് ഗര്‍ഭാശയ ക്യാന്‍സര്‍ മൂലം ലോകത്തിന്റെ പല ഭാഗങ്ങളില്‍ മരിക്കുന്നത്.
ഒരര്‍ത്ഥത്തില്‍, നിശ്ശബ്ദനായ കൊലയാളി എന്നു വിളിക്കാന്‍ കഴിയുന്ന രോഗമാണിത് ഇതെന്നു തന്നെ പറയാം.ജനിതക ഘടനയിലെ പ്രത്യേകതകളും കാരണമാകാറുണ്ട്.

ചിലരില്‍ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന രോഗം വര്‍ഷങ്ങള്‍ പഴകിയതിനു ശേഷമാണ് തിരിച്ചറിയപ്പെടുന്നത്.
- (അസാധാരണമായ ഭാരക്കുറവ്)
ഭാരം കുറയ്ക്കാന്‍ ശ്രമിക്കാതെ തന്നെ അസാധാരണമായ നിലയില്‍ ഭാരം കുറയുന്നത് പലപ്പോഴും ആരോഗ്യത്തില്‍ കാര്യമായ തകരാറുകള്‍ സംഭവിച്ചു എന്നതിന്റെ ലക്ഷണമാണ്. അപ്പോള്‍ തന്നെ ആരോഗ്യ സഹായം തേടണം.
- (മൂത്രതടസ്സം)
മൂത്രമൊഴിയ്ക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടാവുകയാണെങ്കില്‍ അത് പലപ്പോഴും സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളിലൊന്നാവാം.
- (നീണ്ടു നില്‍ക്കുന്ന ആര്‍ത്തവം)
നീണ്ടു നില്‍ക്കുന്ന ആര്‍ത്തവദിനങ്ങള്‍ ഏത് സ്ത്രീയ്ക്കും ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നാണ്. (അമിതമായ ബ്ലീഡിംഗ്), ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവം എന്നിവ ഗൗരവതരമായി എടുക്കേണ്ടതാണ്.

- (അസാധാരണമായ രക്തസ്രാവം)
ആര്‍ത്തവസമയത്തല്ലാതെ തന്നെ രക്തസ്രാവം ഉണ്ടെങ്കില്‍ അത് പലപ്പോഴും ഗര്‍ഭാശയ ക്യാന്‍സറിന്റെ ലക്ഷണമായിരിക്കും. മാത്രമല്ല അസാധാരണമായ വേദന വജൈനയില്‍ അനുഭവപ്പെടുകയാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
- (വജൈനല്‍ ഡിസ്ചാര്‍ജ്)
എല്ലാ സ്ത്രീകളിലും വജൈനല്‍ ഡിസ്ചാര്‍ജ് ഉണ്ടാവുമെങ്കിലും (ദുര്‍ഗന്ധത്തോടു കടിയ വജൈനല്‍ ഡിസ്ചാര്‍ജ്) നാളുകളോളം നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഉടന്‍ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്.
- (സന്ധികളില്‍ വേദന)

സന്ധികളില്‍ വേദന ഉണ്ടാക്കുന്ന തരത്തില്‍ എപ്പോഴും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ സമീപിയ്ക്കുകയാണ് ചെയ്യേണ്ടത്.
- (മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാതിരിക്കുക):
ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണിത്.
ഈ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ പോലും എല്ലാ സ്ത്രീകളും ഒരു വര്‍ഷത്തിലൊരിക്കല്‍ എങ്കിലും ഗര്‍ഭാശയ സംബന്ധമായ പരിശോധനകള്‍ ചെയ്തു നോക്കുന്നത് ഉത്തമമാണ്.