ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:
മാസത്തിൽ എത്ര തവണ ബെഡ്ഷീറ്റ് മാറ്റും? നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല.! വിശദീകരിക്കാം എത്നിക് ഹെൽത്ത് കോർട്ട്.
നിങ്ങളുടെ കിടക്ക വൃത്തിയുള്ളതാണ് എന്നാണോ നിങ്ങൾ കരുതുന്നത്?
ആഴ്ചയിൽ ഒരു തവണയെങ്കിലും കിടക്കവിരി കഴുകുന്നില്ല എങ്കിൽ നിങ്ങൾ വിയർപ്പ്, ചർമത്തിലെ മൃതകോശങ്ങൾ, ഡസ്റ്റ് മൈറ്റ്സ്, ബാക്ടീരിയ ഇവയുടെ മേലാണുറങ്ങുന്നത് എന്നാണർഥം.

കിടക്ക കാഴ്ചയിൽ സുരക്ഷിതമെന്നു തോന്നാമെങ്കിലും അനാവശ്യമായ കീടാണുക്കളുടെയും അലർജനുകളുടെയും പ്രജനനകേന്ദ്രമാണത്.
നിരുപദ്രവകരമെന്നു തോന്നാമെങ്കിലും കിടക്കവിരികളെ അവഗണിക്കുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും. അലർജി, ചർമ പ്രശ്നങ്ങൾ മുതൽ ശ്വസനപ്രശ്നങ്ങൾക്ക് വരെ ഇത് കാരണമാകും.
ഇത് ആരോഗ്യത്തെയും സൗഖ്യത്തെയും ബാധിക്കും.
ഓരോ രാത്രിയിലും ആയിരക്കണക്കിന് ചർമകോശങ്ങളാണ് മൃതമായി ശരീരത്തിൽ നിന്ന് പുറത്തുവരുന്നത്.

ഇവ അതിസൂക്ഷ്മജീവികളായ ഡസ്റ്റ് മൈറ്റ്സിന് ഭക്ഷണമാകുന്നു. ഇതോടൊപ്പം വിയർപ്പ്, ബോഡി ഓയിൽസ്, തുപ്പൽ, സ്പിൽസ് ഇവയെല്ലാം കലർന്ന് നിങ്ങളുടെ
ബെഡ്ഷീറ്റ് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും പ്രജനനകേന്ദ്രമായി വളരെ പെട്ടെന്ന് തന്നെ മാറുന്നു.
വെറും ഒരാഴ്ച കഴിഞ്ഞാൽ നനയ്ക്കാത്ത തലയിണയുറകളിൽ ഒരു ടോയ്‌ലറ്റ് സീറ്റിൽ ഉള്ളതിനെക്കാളധികം ബാക്ടീരിയകൾ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു.
മുഖക്കുരു, മുഖത്തെ കറുത്തപാടുകൾ, അലർജികൾ ഇവയെല്ലാം മൂലം വിഷമിക്കുന്നുണ്ട് നിങ്ങൾ എങ്കിൽ നിങ്ങളുടെ കിടക്കവിരിയാകാം ഇവയ്ക്കെല്ലാം കാരണം.
അഴുക്കുള്ള ലിനൻ ആകാം ഈ ചർമപ്രശ്നങ്ങൾക്കു കാരണം എന്ന് ചർമരോഗവിദഗ്ധരും പറയുന്നു.

തുണികളിലുള്ള ഡസ്റ്റ് മൈറ്റ്സും പോളനും എല്ലാം ആസ്ത്മയും അലര്‍ജിക് റൈനൈറ്റിസും വഷളാക്കും. സൈനസ് പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ പ്രത്യേകിച്ചും.
കീടാണുക്കളെയും അലർജനുകളെയും നശിപ്പിക്കാൻ ആഴ്ചയിലൊരിക്കലെങ്കിലും കിടക്കവിരികൾ ചൂടുള്ള വെള്ളത്തിൽ കഴുകണം.
സെൻസിറ്റീവ് ആയ ചർമമാണ് നിങ്ങൾക്കുള്ളതെങ്കിൽ വളരെ ജെന്റിൽ ആയതും സുഗന്ധമില്ലാത്തതുമായ സോപ്പു പൊടി ഉപയോഗിക്കാം.
തലയിണയുറകളും പുതപ്പും കിടക്കക്കവറുകളും എല്ലാം പതിവായി കഴുകാൻ ശ്രദ്ധിക്കണം.
ഇടയ്ക്കിടെ കിടക്കവിരി മാറ്റുന്നത് നല്ല ഉറക്കം ലഭിക്കാനും ഗന്ധമകറ്റാനും നല്ല വിശ്രമം ലഭിക്കാനും സഹായിക്കും.

കിടക്ക വിശ്രമിക്കാനുള്ള ഇടമാകണം. അല്ലാെത അത് ആരോഗ്യത്തിന് ദോഷകരമാകരുത്.
ആഴ്ചയിലൊരിക്കൽ അലക്കുന്നത് ഒഴിവാക്കിയാൽ നിങ്ങൾക്ക് സമയം ലാഭിക്കാനായേക്കും.
എന്നാൽ ഇത് നിങ്ങളുടെ ചർമത്തിനും ഉറക്കത്തിനും ശ്വസനാരോഗ്യത്തിനും ദോഷം ചെയ്യും. വൃത്തിയുള്ള കിടക്കയെന്നാൽ നല്ല ഉറക്കം എന്നും പറയാം.