കേട്ടാൽ സംശയം വരുന്ന ഒരു രോഗാവസ്ഥ അല്ലെ.? അതെ ഹൃദയാഘാതം എന്നു നാം പൊതുവെ കേൾക്കുന്നതാണ്. എന്നാൽ ഈ വൃക്കയ്ക്കും എങ്ങനെ ആഘാതം ഉണ്ടാകുമോ .?
എന്നാകും നാം ചിന്തിക്കുക . എന്നാൽ ഇനി സംശയിക്കേണ്ട ഹാർട്ടിനെ പോലെത്തന്നെ വൃക്കയ്ക്കും അറ്റാക്ക് സംഭവിക്കാം .വിശദീകരിക്കാം എത്നിക് ഹെൽത്ത് കോർട്ട്.
വൃക്കാഘാതം അഥവാ കിഡ്‌നി അറ്റാക്ക് എന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ അവസ്ഥയെ സൂചിപ്പിക്കാനായി സാധാരണക്കാർ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്.

വൈദ്യശാസ്ത്രപരമായി ഇതിനെ അക്യൂട്ട് കിഡ്‌നി ഇഞ്ചുറി അല്ലെങ്കിൽ അക്യൂട്ട് റീനൽ ഫെയിലിയർ എന്നാണ് വിളിക്കുന്നത്.
ഇനി എന്താണ് വൃക്കാഘാതം എന്ന് നോക്കാം.
വൃക്കകൾക്ക് മാലിന്യങ്ങൾ രക്തത്തിൽ നിന്ന് ഫിൽട്ടർ ചെയ്യാനും, ശരീരത്തിലെ ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും അതായത് ഉപ്പ്, പൊട്ടാസ്യം പോലുള്ള
ധാതുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള കഴിവ് പെട്ടെന്ന് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ സംഭവിക്കാം.

സാധാരണയായി ഹൃദയാഘാതം പോലെ, വൃക്കകളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് നിലയ്ക്കുകയോ അല്ലെങ്കിൽ വൃക്കകൾക്ക് ഗുരുതരമായ നാശനഷ്ടം സംഭവിക്കുകയോ ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയുന്നത്,കഠിനമായ നിർജ്ജലീകരണം,കൂടുതലായ രക്തസ്രാവം,ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ
കാരണങ്ങളാൽ രക്തസമ്മർദ്ദം കുത്തനെ കുറയുന്നത്,സെപ്‌സിസ് പോലുള്ള ഗുരുതരമായ അണുബാധകൾ,വൃക്കകൾക്ക് നേരിട്ടുള്ള നാശം ,
ചില മരുന്നുകളുടെ അമിത ഉപയോഗം,റാബ്‌ഡോമയോളിസിസ് പോലുള്ള
അവസ്ഥകൾ കാരണം പേശികളിൽ നിന്നുള്ള വിഷവസ്തുക്കൾ വൃക്കകളെ ബാധിക്കുന്നത്,വൃക്കകളിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ,മൂത്ര തടസ്സം, തുടങ്ങിയവയാണ് ഇതിന്റെ പൊതുവെയുള്ള കാരണങ്ങൾ
ഇനി ഇവയുടെ ലക്ഷണങ്ങൾ.

മൂത്രത്തിൻ്റെ അളവ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യുക.
ശരീരത്തിൽ നീര് വയ്ക്കുക പ്രത്യേകിച്ച് പാദങ്ങളിലും കണങ്കാലുകളിലും.
ക്ഷീണം, തളർച്ച.
ഛർദ്ദി, ഓക്കാനം, വിശപ്പില്ലായ്മ.
ശ്വാസതടസ്സം .
മനോനിലയിൽ മാറ്റങ്ങൾ അഥവാ ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പ്രചോദനത്തിന്റെ അഭാവം, അമിതമായ ദേഷ്യം, സങ്കടം, ഡിപ്രഷന് എന്നിവ.
ഇനി ഇവയ്ക്ക് ചികിത്സ നൽകേണ്ടത്

മറ്റുരോഗത്തെപോലെ പ്രധാനം തന്നെയാണ്. വൃക്കാഘാതം ഒരു അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്. രോഗത്തിന്റെ കാരണം കണ്ടെത്തി അത് പരിഹരിക്കുകയാണ് പ്രാഥമിക ചികിത്സ.
വൃക്കകൾ സാധാരണ നിലയിലാകുന്നതുവരെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനായി ഡയാലിസിസ് പോലുള്ള ചികിത്സകളും ആവശ്യമായി വന്നേക്കാം.