Articles

84 കിലോയിൽനിന്ന് 56 കിലോയിലേക്ക്; 27 കിലോ കുറയ്ക്കാൻ ചെയ്തത് 3 കാര്യങ്ങൾ.!!

ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും പ്രചോദനം പകർന്നുകൊണ്ട് അടുത്തിടെ ഡോക്ടറും വ്യവസായ സംരംഭകയുമായ ഭാവന ആനന്ദ് മൂന്നു വർഷം കൊണ്ട് താൻ ശരീര ഭാരം കുറച്ചത് എങ്ങനെയാണെന്നതിനെക്കുറിച്ച് പറയുകയാണ്, വിശദീകരിക്കുന്നു എത്നിക് ഹെൽത്ത് കോർട്ട്..

മൂന്ന് വർഷത്തിനുള്ളിൽ ഭാവന 27.4 കിലോയാണ് കുറച്ചത്. 2022 ഡിസംബറിൽ അവരുടെ ഭാരം 84 കിലോ ആയിരുന്നു, 2025 ൽ അത് 56.6 കിലോ ആയി.

തന്റെ മാറ്റത്തിന് പിന്നിൽ മൂന്ന് ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങളാണെന്ന് ഭാവന പറയുന്നു.

“മൂന്ന് ശീലങ്ങളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഒരു ദിവസം കൊണ്ട് വലിയ മാറ്റങ്ങളൊന്നും ഞാൻ വരുത്തിയില്ല.

ഓരോ ദിവസവും ഒരു ചെറിയ ചുവടുവയ്പായി ഞാൻ കണ്ടു. ഒടുവിൽ, ആ സ്ഥിരമായ ശ്രമങ്ങൾ വിജയം നേടി,” അവർ ഇൻസ്റ്റാഗ്രാം പേജിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്.

1. വ്യായാമം

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ഭാവന ആനന്ദ് സ്വീകരിച്ച പ്രധാന ജീവിതശൈലി ശീലങ്ങളിലൊന്ന് റെസിസ്റ്റൻസ് ട്രെയിനിങ് ആയിരുന്നു.

ഇത് പേശികളെ വളർത്താനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു. ശരീരത്തെ കൂടുതലുള്ള കാലറി കുറയ്ക്കാനും സഹായിക്കുന്നു.

2. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ

എല്ലാ ദിവസവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കി. പേശികളുടെ വളർച്ചയ്ക്കും, ശരീരത്തിന്റെ മൊത്തത്തിലുള്ള പോഷകാഹാര സന്തുലിതാവസ്ഥയ്ക്കും പ്രോട്ടീൻ ഒരു അത്യാവശ്യ ഘടകമാണെന്ന് അവർ പറയുന്നു.

ശരിയായ അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തെ മെച്ചപ്പെടുത്തുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും സഹായിക്കുന്നു, പ്രത്യേകിച്ച് വ്യായാമങ്ങൾക്ക് ശേഷം.

ഇത് ഒരു ദിവസം മാത്രം ചെയ്യേണ്ട കാര്യമല്ല , മറിച്ച് ഒരു ദൈനംദിന പരിശീലനമാക്കണമെന്നും  അവർ പറയുന്നു.

3. ജീവിതശൈലിയെ നിയന്ത്രിക്കുന്ന ശീലങ്ങൾ

“30 വയസിനു ശേഷം, സ്ത്രീകൾക്ക് പേശി ബലക്കുറവ് ഉണ്ടാകുന്നു. 35 വയസിനു ശേഷം, നമ്മുടെ ഊർജം കുറയാൻ തുടങ്ങുന്നു.

പതിവ് ഉറക്കം, പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ എന്നിവ നല്ല ഊർജ സ്രോതസുകളാണ്.

ഈ ശാരീരിക മാറ്റങ്ങൾ മനസിലാക്കുക, അതിനനുസരിച്ച് നിങ്ങളുടെ ജീവിതശൈലി മാറ്റുക,” ഇതോടൊപ്പം “നേരത്തെ ഉറങ്ങാൻ കിടക്കുക, അത്താഴം നേരത്തെ കഴിക്കുക,

രാവിലെ നേരത്തെ എഴുന്നേൽക്കുക എന്നീ മൂന്ന് കാര്യങ്ങൾ കൂടി ശീലമാക്കുക.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top