രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നതിൽ പല കാരണങ്ങളും നിർണായകമാണ്.
പ്രമേഹമുള്ളവർ ഈ അളവ് ആരോഗ്യകരമായി നിലനിർത്തുന്നത് മറ്റ് സങ്കീർണതകൾ തടയാനും സഹായിക്കും.
ഇപ്പോഴിതാ, ഡയറ്റിൽ വലിയ മാറ്റം വരുത്താതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി തുടരാൻ സഹായിക്കുന്ന ഒരു മാർഗത്തെക്കുറിച്ച് പറയുകയാണ്

പ്രശസ്ത ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. സൗരഭ് സേഥി. വിശദീകരിക്കാം എത്നിക് ഹെല്ലത് കോർട്ട്.
‘ഷുഗർ നിയന്ത്രിക്കുന്നതിന് കർശനമായ ഭക്ഷണക്രമം ആവശ്യമാണെന്ന് പലരും കരുതുന്നു. എന്നാൽ ഭക്ഷണം കഴിഞ്ഞ് 10 മിനിറ്റ് നടക്കുന്നത് ഭക്ഷണക്രമത്തിലെ
മാറ്റങ്ങൾക്ക് തുല്യമായി ഗ്ലൂക്കോസ് കുറയ്ക്കാൻ സഹായിക്കും എന്നാണ് ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. സൗരഭ് സേഥി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

മാത്രവുമല്ല നടക്കുന്നതുകൊണ്ടു രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുകയും. ഇൻസുലിൻ അളവ് കുറയ്ക്കുകയും ചെയ്യും.
മാത്രവുമല്ല കരളിലെ കൊഴുപ്പ് സംഭരണം കുറയ്ക്കാനും ഇവ സഹായിക്കുകയും. ഇത്തരത്തിൽ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും സ്ഥിരമായ ഊർജ്ജം ലഭിയ്ക്കാനും സഹായിക്കുന്നു.
ആരൊക്കെയാണ് പ്രധാനമായും ഇത് പാലിക്കേണ്ടത്.!
പ്രീഡയബറ്റീസ് ഉള്ളവർ, ടൈപ്പ് 2 പ്രമേഹമുള്ളവർ, ഫാറ്റി ലിവർ രോഗം ഉള്ളവർ, ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ, വയറ്റിൽ അധികമായി കൊഴുപ്പുള്ള ആളുകൾ എന്നിവർ.
ഇനി ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നുക്കൂടി നോക്കാം.?

കാലുകൾ ചലിക്കുമ്പോൾ പേശികൾ ഒരു സ്പോഞ്ച് പോലെ രക്തത്തിലെ ഗ്ലൂക്കോസിനെ വലിച്ചെടുക്കുന്നുവെന്ന് ഡോക്ടർ പറയുന്നു.
ഇനി നടക്കേണ്ടത് എപ്പോൾ.!
ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം, അതായത് ദിവസം 3 നേരവും 10 മിനിറ്റ് നേരം വീതം നടക്കുകയാണ് നല്ലത്. ഇങ്ങനെ വരുമ്പോൾ ദിവസം 30 മിനിറ്റ് നേരം നിങ്ങൾ നടക്കും.
10 മിനിറ്റ് വളരെ കുറഞ്ഞ സമയം എന്ന് തോന്നുമെങ്കിലും ഇത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. എന്നാൽ ഇതിനപ്പുറം ഭക്ഷണ ശേഷം നടക്കേണ്ടതില്ല.
പത്ത് മിനിറ്റ് നേരം ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം നടക്കുമ്പോൾ ദഹന പ്രക്രിയ കൃത്യമായി നടക്കുകയും ആമാശയ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും.
ഇതുവഴി അമിത വണ്ണം ഒഴിവാക്കാനും സാധിക്കും.