ഇനി മുതൽ പറമ്പിലെ പപ്പായ വെറുതെ കളയേണ്ട.. ഓരോ ചർമ്മക്കാർക്കും തിളക്കവും ആരോഗ്യവും നൽകാൻ പപ്പായ ഉപയോഗിച്ച്,
വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന കിടിലൻ ഫേസ് പാക്കുകളും, അവ ഉണ്ടാക്കുന്ന രീതിയും ആണ് ഞങൾ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത്.
ഇതേക്കുറിച്ചുള്ള വീഡിയോ താഴെ കാണുക
1. എണ്ണമയമുള്ള ചർമ്മത്തിന്

ഇതിനായി 4 സ്പൂൺ പപ്പായ പൾപ്പും ഓറഞ്ച് നീരുമാണ് ആവശ്യമായിട്ടുള്ളത്. പപ്പായ പൾപ്പും ഓറഞ്ച് നീരും ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക.
ഇനി ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക, തുടർന്ന് തണുത്ത വെള്ളത്തിൽ മുഖം കഴുകി വ്യത്തിയാക്കാം.
പപ്പായയിലും ഓറഞ്ചിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് സെബം സ്രവണം നിയന്ത്രിക്കുകയും എണ്ണമയം കുറയ്ക്കുകയും ചെയ്യുന്നു.
മാത്രമല്ല ചർമ്മത്തിന് തിളക്കം നൽകാൻ ഏറെ നല്ലതാണ് വൈറ്റമിൻ സി.
2. വരണ്ട ചർമ്മത്തിൽ ഉപയോഗിക്കേണ്ട വിധം

വരണ്ട ചർമ്മകാർക്ക് ഉപയോഗിക്കാനായി 4 സ്പൂൺ പപ്പായ പൾപ്പ്, 2 സ്പൂൺ പാൽ, 1 സ്പൂൺ തേൻ എന്നിവയാണ് ആവശ്യമായിട്ടുള്ളത്.
ഒരു ചെറിയ പാത്രത്തിൽ പപ്പായ പൾപ്പും പാലും തേനും ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം വൃത്തിയുള്ള മുഖത്ത് പുരട്ടി 15 മിനിറ്റ് ഉണങ്ങാൻ വച്ച ശേഷം കഴുകി കളയുക.
തേൻ ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും നൽകാൻ സഹായിക്കും. അതുപോലെ പാൽ നല്ലൊരു ക്ലെൻസറായി പ്രവർത്തിക്കുന്നു.
3. കോമ്പിനേഷൻ ചർമ്മക്കാർക്ക്

ഒരു ചെറിയ പാത്രത്തിൽ 2 ടേബിൾസ്പൂൺ പഴുത്ത പപ്പായ നന്നായി ഉടച്ച് കുഴമ്പ് രൂപത്തിലാക്കുക.
കട്ടകളില്ലാതെ ശ്രദ്ധിക്കുക. ഇതിലേക്ക് 5-6 തുള്ളി ഓറഞ്ച് നീരോ നാരങ്ങാനീരോ ചേർക്കുക.
നിങ്ങൾ സെൻസിറ്റീവ് ചർമ്മമുള്ളവരാണെങ്കിൽ നാരങ്ങാനീര് ഒഴിവാക്കുക. ഇതിലേക്ക് അര ടീസ്പൂൺ തേൻ കൂടി ചേർത്ത് എല്ലാം നന്നായി യോജിപ്പിക്കുക.
ശേഷം മുഖം കഴുകി വൃത്തിയാക്കി തയ്യാറാക്കിയ പാക്ക് മുഖത്തും കഴുത്തിലും ഒരേപോലെ തേച്ചുപിടിപ്പിക്കുക.
15 മുതൽ 20 മിനിറ്റ് വരെ പാക്ക് ഉണങ്ങാൻ അനുവദിക്കണം.
എന്നിട്ട് തണുത്ത വെള്ളത്തിൽ മൃദുവായി മസാജ് ചെയ്ത് കഴുകി കളയുക.
അവസാനമായി ചർമ്മത്തിന് അനുയോജ്യമായ ഒരു മോയ്സ്ചറൈസർ മുഖത്തു ഉപയോഗിക്കുക.