ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക
പലരേയും അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് മുടി വളരാത്തതിനേക്കാള്‍ കൊഴിയുന്നത്.
ഇതിനു കാരണങ്ങൾ പലതാകാം. എന്നാൽ ഇതിനുള്ള ഒരു പഹിഹാര മാർഗമാണ് ഉള്ളി നീര്. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നറിയാം.
* ഉപയോഗിക്കേണ്ട രീതി

ഇത് ഉപയോഗിയ്ക്കാന്‍ വളരെ എളുപ്പമാണ്. ചെറിയ ഉള്ളിയെങ്കിലും സവാളയെങ്കിലും ഇത് അരയ്ക്കുക.
പിഴിഞ്ഞെടുത്ത് ഇതില്‍ അത്ര തന്നെ വെള്ളം ചേര്‍ത്ത് ശിരോചര്‍മത്തില്‍ പുരട്ടാം. ചിലര്‍ക്ക് ഉള്ളിനീര് നേരിട്ടു പുരട്ടിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടും.
ഇത് പിന്നീട് കഴുകി കളയാവുന്നതാണ്. സോപ്പോ ഷാംപൂവോ ഉപയോഗിയ്‌ക്കേണ്ടതില്ല. ആവശ്യമെങ്കില്‍ താളി പോലുള്ളവ ഉപയോഗിയ്ക്കാം.
താളിയില്ലെങ്കില്‍ ചെമ്പരത്തി താളിയുടെ പൊടി കിട്ടും. ഇത് തേച്ചു കുളിയ്ക്കാം. നാച്വറല്‍ ക്ലെന്‍സിംഗ് ഏജന്റാണ് ഇത്.
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുന്നത് ഏറെ നല്ലതാണ്.
* മുടി വരണ്ടു പൊട്ടുന്നുണ്ടെങ്കിൽ ചെയ്യേണ്ടത്

മുടി വരണ്ട് പൊട്ടുന്നുവെങ്കില്‍ സവാള നീരെടുത്ത് ഇതില്‍ ഇത്ര തന്നെ ഉരുക്കു വെളിച്ചെണ്ണ ചേര്‍ക്കാം.
ഇത് ശിരോചര്‍മത്തില്‍ പുരട്ടാം. ഉരുക്കുവെളിച്ചെണ്ണ ഇതിന് ഏറെ നല്ലതാണ്. സാധാരണ വെളിച്ചെണ്ണയെങ്കില്‍ ചിലപ്പോള്‍ ഫംഗല്‍ ബാധ വര്‍ദ്ധിയ്ക്കും.
ഇത് പുരട്ടി താളി വച്ച് കഴുകാം. മുടിയില്‍ പുരട്ടി 20 മിനിററ് ശേഷം കഴുകാവുന്നതാണ്. ഇത് മുടിയിഴകളിലും പുരട്ടാം.
ഇത് സള്‍ഫൈഡ് ബോണ്ടിന് ഉറപ്പ് നല്‍കും. കെരാറ്റിന്‍ ആരോഗ്യം വര്‍ദ്ധിപ്പിയ്ക്കും. കുട്ടികള്‍ക്ക് വരെ ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.
* ഉള്ളിയുടെ മറ്റു ഗുണങ്ങൾ

തലയോട്ടിയില്‍ ഉണ്ടാക്കുന്ന ഫംഗല്‍ രോഗങ്ങളെ ചെറുക്കാന്‍ ഉള്ളിയ്ക്ക് സാധിയ്ക്കും.
ഇതുപോലെ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാനും, തലയോട്ടിയില്‍ മുടി നേര്‍ത്ത് വരുന്നത് തടയാനും സഹായിക്കുന്നു.
മുടിയിലെ കെരാറ്റിനാണ് മുടിയ്ക്ക് ആരോഗ്യം നല്‍കുന്നത്. മുടി പൊട്ടിപ്പോകുന്നതിന് പ്രധാന കാരണം കെരാറ്റിന്‍ പൊട്ടിപ്പോകുന്നതാണ്.
ഇതിനെ ഉറപ്പിച്ച് നിര്‍ത്തുന്നത് ഡൈ സള്‍ഫൈഡ് എന്ന ഘടകമാണ്. ഉള്ളി ഡൈ സള്‍ഫൈഡ് ഉറപ്പിച്ച് നിര്‍ത്തുന്നു.
ഇതിനാല്‍ കെരാറ്റിന്‍ പാളി ആരോഗ്യത്തോടെയിരിയ്ക്കുന്നു. ഉള്ളിയിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്.