ഇതേക്കുറിച്ചുള്ള വീഡിയോ താഴെ കാണുക
നിങ്ങളുടെ പാദങ്ങളുടെ ഭംഗി നശിപ്പിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് വിണ്ടുകീറിൽ.
വിണ്ടു കീറിയ ഉപ്പൂറ്റിയും പാദങ്ങളും പരുക്കനും വരണ്ടതുമായി എപ്പോഴും അനുഭവപ്പെടും. ഇതിൽ കൂടുതൽ അസ്വസ്ഥതകൾക്കു കാരണമാകും.
ഈ പ്രശ്നം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ സാധാരണമാണ്. ഇത് പരിഹരിക്കാൻ ഇനി കെമിക്കൽ ട്രീറ്റ്മെൻ്റുകളോ ക്രീമുകളോ വേണ്ട.
പകരം ഒരു ഉരുളക്കിഴങ്ങ് എടുത്തോളൂ.
തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉടച്ചെടുക്കണം. അത് ഒരു ബൗളിലേയ്ക്കു മാറ്റാം.
ഇതിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ടൂത്ത് പേസ്റ്റ്, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക.
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് കാലുകൾ കഴുകി തുടക്കാം. ശേഷം തയ്യാറാക്കിയ മിശ്രിതം പുരട്ടുക.
5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ശേഷം ഒരു കോട്ടൺ സോക്സ് ധരിച്ച് ഉറങ്ങാൻ കിടക്കുക.
രാവിലെ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
ദിവസവും ഇങ്ങനെ ചെയ്യുന്നത് വിണ്ടു കീറിൽ കുറയ്ക്കാൻ സഹായിക്കും.
ഇവ കൂടാതെ കാലുകൾ മോയ്‌സ്ചറൈസിംഗ് (Moisturizing) ചെയ്യുക

രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് കാൽ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെളിച്ചെണ്ണയോ, ആവണക്കെണ്ണയോ എള്ളെണ്ണയോ പുരട്ടി മസാജ് ചെയ്യുക.
കൂടാതെ ഒരു ജോടി കോട്ടൺ സോക്സ് ധരിച്ച് കിടക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
ഗ്ലിസറിൻ, നാരങ്ങാനീര് എന്നിവ തുല്യ അളവിൽ ചേർത്ത് പുരട്ടുന്നതും ഫലപ്രദമാണ്.
കറ്റാർ വാഴ ജെൽ പുരട്ടുന്നതും വിണ്ടുകീറൽ കുറയ്ക്കാൻ നല്ലതാണ്.
വിണ്ടുകീറൽ വളരെ രൂക്ഷമാവുകയോ, വേദനയോ രക്തസ്രാവമോ ഉണ്ടാവുകയോ ചെയ്താൽ, ഉടനെ ഒരു ഡോക്ടറെ കാണാൻ മടിക്കേണ്ട.