ഇതേക്കുറിച്ചുള്ള വീഡിയോ കാണുക.
രാത്രിയിൽ വളരെ നേരം ഉറങ്ങാതെ മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന ആ ഒരാൾ നമ്മുടെ വീട്ടിലും ഇല്ലേ…??? ഇപ്പൊ അങ്ങനെയൊരാൾ ഇല്ലാത്ത വീടുകൾ കേരളത്തിൽ വളരെ കുറവാണ്.
അവരുണ്ടെങ്കിൽ പട്ടിയെ വേണ്ട എന്ന കമന്റടിക്കാത്തവരും കുറവായിരിക്കും. കാരണം രാത്രി മുതൽ വെളുപ്പിന് വരെ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരാൾ വീട്ടിൽ ഉള്ളപ്പോൾ കള്ളന്മാർ വന്നാൽ പട്ടിയുടെ ആവശ്യം ഉണ്ടാകുമോ പിന്നെ…? അങ്ങനെ ഉള്ളവരെ കുറിച്ച് ഇനി മുതൽ കുറ്റം പറയരുത് കാരണം രാത്രി നേരം വൈകി ഉറങ്ങിയാൽ ചില ഗുണങ്ങൾ കൂടെയുണ്ട്. എന്തൊക്കെയാണന്നല്ലേ, എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു…!!!
1) ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത
രാത്രിയിൽ നേരം വൈകി ഉറങ്ങുന്നവർക്ക് ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസം ആറ് മണിക്കൂറില്‍ കുറവ് സമയം ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നും പക്ഷാഘാതം വരാനുള്ള സാധ്യത 82 ശതമാനം കൂടുതലാണെന്നും ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
2) അമിതവണ്ണം
രാത്രിയിൽ നേരം വൈകി ഉറങ്ങുന്നത് അമിതവണ്ണം ഉണ്ടാകാൻ കാരണമാകും. ഉറക്കക്കുറവ് മൂലവും, രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നതും ഇതിനു കാരണമാകാറുണ്ട്.
3) മാനസിക ഉന്മേഷം നഷ്ട്ടമാകും
നല്ല ഉറക്കം മൂലം നമുക്ക് ലഭിക്കുന്ന മാനസികമായ ഉന്മേഷം രാത്രി വൈകി ഉറങ്ങുന്നത് മൂലം നഷ്ട്ടമാകും. വളരെ വൈകി അതായത്, വെളുപ്പിന് 4 മണിവരെ ഉറക്കമില്ലാത്തെ ഇരുന്നതിന് ശേഷം കിടന്നുറങ്ങി 8 മണിക്ക് എണീറ്റ് ഓഫീസിൽ പോകുന്നവർ നമ്മുക്കിടയിലുണ്ട്. ഇത്തരക്കാർക്ക് ശാരീരിക ക്ഷീണവും, മാനസികമായ ക്ഷീണവു൦ തുടർച്ചയായി ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു. മാത്രമല്ല മാനസിക ആരോഗ്യം നഷ്ട്ടമാകുന്നതിനും ഈ നേരം വൈകിയുള്ള ഉറക്കം കാരണമാകാം. അതൊരു പ്ലസ് പോയിന്റ് ആണ് അല്ലേ..??
4) ശരിയായ ദഹനം നടക്കില്ല
രാത്രിയിൽ നേരം വൈകി ഉറങ്ങുന്നത് നമ്മുടെ ശരീരത്തിന്റെ ദഹന പ്രക്രിയയെ സാരമായി തന്നെ ബാധിക്കും. തുടർച്ചായി ദഹനം ശരിയാകാത്ത അവസ്ഥ വയറ്റിനുള്ളിൽ മറ്റു പല അസുഖങ്ങൾക്കും വഴിയൊരുക്കും.
5) ഡയബെറ്റിക്സ്
രാത്രിയിൽ വൈകി ഉറങ്ങുന്നവർക്ക് കിട്ടാൻ പോകുന്ന ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്ന് പറയുന്നത് ഒരു 30 വയസ്സിനുള്ളിൽ തന്നെ നിങ്ങൾക്ക് ഡയബെറ്റിക്സ് അഥവാ പ്രമേഹം വരാനുള്ള സാധ്യത കൂട്ടുന്നു. നമ്മുടെ അപ്പനും അമ്മയ്ക്കും ഒക്കെ 60 വയസ്സിലോ 50 വയസ്സിലോ ഒക്കെ ഉണ്ടായ ഇത്തരം അവസ്ഥകൾ നമ്മുടെ ഈ ശീലം കൊണ്ട് നമ്മുടെ 30 വയസ്സിനുള്ളിൽ തന്നെ ഉണ്ടാക്കിയെടുക്കാം…!!
അപ്പൊ നമ്മുടെ വീട്ടിൽ ഉറങ്ങാതെ കാവലിരിക്കുന്ന ആ ഒരാൾക്ക് ഇത്രയും നല്ല ഗങ്ങളെക്കുറിച്ച് പറഞ്ഞു മനസിലാക്കി കൊടുക്കുക…!! എല്ലാവരിലേക്കും ഈ വീഡിയോ ഷെയർ ചെയ്യൂ…!!!!